ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/വൈറസ് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
08:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൈറസ് കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് കൊറോണ

മേശപ്പുറത്തെ പൊടിപിടിച്ച-
‘ഗ്ലോബിൽ’
നിറം മങ്ങിയ രാജ്യാതിർത്തി‍കൾ..
 
വിശപ്പിന്റെ വരൾച്ചയിൽ
തലകറങ്ങുമ്പോഴും
ഭൂമി നിശ്ചലം പോലെ...

അടുക്കളയിലെ ചാരം നിറഞ്ഞ
അടുപ്പ് കല്ലുകൾ,
മൺകൂനകളിൽ നാട്ടിയ
മീസാന് കല്ലുകൾ പോലെ..

നിശബ്ദത തെരുവുകളെയാകെ
വിഴുങ്ങി.
ആൾപെരുമാറ്റമില്ലാത്ത ഇടവഴികളിൽ-
ആ കൊലയാളി ഒറ്റക്കിരിക്കില്ല.

ആൾക്കൂട്ടം തേടി
മറ്റൊരു യാത്രയാവും.
അവനിനിയൊരു വാസം ഇവിടെ സാധ്യമല്ല... പോൽ

 

ഫാത്വിമ നജ സി
4 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത