മേശപ്പുറത്തെ പൊടിപിടിച്ച-
‘ഗ്ലോബിൽ’
നിറം മങ്ങിയ രാജ്യാതിർത്തികൾ..
വിശപ്പിന്റെ വരൾച്ചയിൽ
തലകറങ്ങുമ്പോഴും
ഭൂമി നിശ്ചലം പോലെ...
അടുക്കളയിലെ ചാരം നിറഞ്ഞ
അടുപ്പ് കല്ലുകൾ,
മൺകൂനകളിൽ നാട്ടിയ
മീസാന് കല്ലുകൾ പോലെ..
നിശബ്ദത തെരുവുകളെയാകെ
വിഴുങ്ങി.
ആൾപെരുമാറ്റമില്ലാത്ത ഇടവഴികളിൽ-
ആ കൊലയാളി ഒറ്റക്കിരിക്കില്ല.
ആൾക്കൂട്ടം തേടി
മറ്റൊരു യാത്രയാവും.
അവനിനിയൊരു വാസം ഇവിടെ സാധ്യമല്ല... പോൽ