കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/മഴയോർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
07:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴയോർമ്മകൾ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയോർമ്മകൾ


      വീണ്ടും ഒരു മഴക്കാലം. പെയ്യാത്ത മഴകൾ ജീവന്റെ പുസ്തകത്തിലെ നഷ്ടപ്പെട്ട താളുകളാണ്. ജാലകപ്പാളിക്ക് പുറത്തു പെയ്യുന്ന മഴ ഒരേ സമയം വേദനയും സാന്ത്വവും പകർന്നു നൽകുന്നു. ബാല്യത്തിന്റെ നിഷ്കളങ്കത, കൗമാരത്തിന്റെ ഉൾപ്പുളകങ്ങളെ മഴ നമ്മിൽ ചൊരിയുന്നു. മഴയ്ക്കു മുന്നിൽ ഈശ്വരന് മുന്നിൽ എന്ന പോലെ നമ്മളേവരും സമന്മാരാണ്. ജീവ ചൈതന്യമാണ് ഓരോ മഴയും. ഒരേ മഴ ആരും നനയുന്നില്ല. ഗ്രാമങ്ങളിലും പട്ടണങ്ങളിലും മഴക്കാലം ദുരിതകാലം തന്നെയാണ്. മഴ എന്ന് കേൾക്കുമ്പോൾ ഇന്നും മനസ്സിൽ ഭക്തി യും പേടിയും ആരാധനയും നിറയുന്നു.
      മേടത്തിൽ പെയ്യുന്ന നിനച്ചിരിക്കാത്ത മഴ ഊഷര മായ ഭൂമിയിൽ പനിനീർ എന്നത് പോലെ സാന്ത്വനമാകുന്നു. പുതുമഴ കൊണ്ടാൽ പനി ഉറപ്പ് എന്ന്‌ പഴമക്കാർ പറയുന്നു. സ്കൂൾ തുറക്കുന്ന തോടെ മഴയും വിരുന്ന്കാരനായി കൂട്ടിന് എത്തുന്നു. മനുഷ്യന്റെ സ്വാർത്ഥത യും ഹിം സ യും കീഴ് മേൽ മറിഞ്ഞ ധർമ്മ നീതി കളും മഴയ്ക്കു ഒരു ഭീകര പരിവേഷം നൽകുന്നു.
      കേരളത്തിൽ ഇട വ പാതി യോടെ മഴക്കാലം ആരംഭിക്കുന്നു. മിഥുനം, കർക്കിടകം തകർത്തു പെയ്യുന്ന മഴ ക്കാലം ആണ്. ചിങ്ങ മാസത്തിൽ മഴയുടെ ശക്തി കുറയുന്നു. പൂത്തുലഞ്ഞു നിൽക്കുന്ന ചെടി കളും പൂക്കളും കൊണ്ട് മനോഹരമായ ചിങ്ങത്തിൽ ഓണ മെത്തുന്നു. തുടർന്ന്‌ തുലാ വർഷം......
      മഹാ പ്രളയത്തിൽ നിന്നും കര കയറി യ മലയാളിക്ക് ഇന്ന് മഴ വേദനയും കൂടി സമ്മാനിക്കുന്നു. ഓർക്കുമ്പോൾ ഭയ പ്പെ ടു ത്തുകയും എന്നാൽ മലയാളി എന്നതിൽ അഭിമാനിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ ആയിരുന്നു കഴിഞ്ഞ മഴക്കാലം നമുക്ക് നൽകിയത്. പ്രളയമായും ഉരുൾപൊട്ടൽ ആയുംമഴയുടെസംഹാരതാണ്ഡവമായിരുന്നു കഴിഞ്ഞ വർഷം നമ്മൾ നേരിട്ടത്.
      എങ്കിലും ആബാല വൃദ്ധം ജനങ്ങളും ഇന്നും മഴയെ സ്നേഹിക്കുന്നു, കാത്തിരിക്കുന്നു. പ്രളയം സമ്മാനിക്കാത്ത ഒരു നല്ല മഴക്കാലത്തിനു വേണ്ടി മലയാളി ഇന്നും കാത്തിരിക്കുന്നു.......
     

നിരഞ്ജന രതീഷ്
8 F കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ