എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കണം. രോഗ പ്രതിരോധ ശക്തി നേടിയ സമൂഹത്തിന് പല രോഗങ്ങളെയും ചെറുത്തു നില്ക്കാനാവും.ഓരോ വ്യക്തിയും ഇതിനായി ബോധപൂർവ്വം ശ്രമിക്കണം. ശുചിത്വമില്ലായ്മയാണ് സമൂഹത്തിൽ പല മാരക രോഗങ്ങൾക്കും അടിസ്ഥാന കാരണം. വ്യക്തികളും സമൂഹവും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ രാജ്യത്തേയും ലോകത്തേയും കാർന്നുതിന്നുന്ന മഹാമാരിയെ തുടച്ചു മാറ്റാൻ സാധ്യമാവൂ. വ്യക്തി ശുചിത്വം പരിസര ശുചിത്വം നല്ല ആഹാരശീലങ്ങൾ വ്യായാമ ശീലങ്ങൾ പാലിക്കുക വഴി ഓരോ വ്യക്തിയും ആരോഗ്യവാനായി മാറുന്നു .രോഗ പ്രതിരോധം ആരോഗ്യമുള്ളവർക്കു മാത്രമേ സാധിക്കുകയുള്ളൂ. ശുചിത്വ ശീലങ്ങൾ കുട്ടിക്കാലം മുതലേ തുടങ്ങണം. വീട് നന്നായെങ്കിലേ സമൂഹം നന്നാക്കാൻ സാധിക്കുകയുള്ളൂ. വീടും പരിസരവും ശുചിയാക്കാനും വ്യക്തി ശുചിത്വം പാലിക്കാനും നാം കുട്ടികളെ ചെറുപ്പം മുതലേ സന്നദ്ധരാക്കണം. പരിസര മലിനീകരണവും രോഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു . പൊതു സ്ഥലങ്ങളും പൊതു സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്. ശുചിത്വ കേരളം സുന്ദര കേരളം രോഗമില്ലാത്ത നാട് പ്രാവർത്തികമാവണമെങ്കിൽ ഓരോ പൗരനും അർപ്പണ മനോഭാവത്തോടെ ശുചിത്വ കാര്യങ്ങളിൽ മുൻകരുതലെടുക്കണം. രോഗ പ്രതിരോധശേഷി നേടിയ ജനം രാജ്യത്തിൻ്റെ സമ്പത്താണ്. രോഗ പ്രതിരോധം ദീർഘായുസിൻ്റെ താക്കോലാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |