ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/അമ്മേ മാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മേ മാപ്പ്

എന്റെ പ്രകൃതിയെ,

         നിന്നെ ഞാൻ ഓർത്തു തുടങ്ങിയിരിക്കുന്നു. പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നതും,വയലുകൾ നികത്തി ഫാക്ടറികൾ പണിയുന്നതും പിന്നെയും എന്തൊക്കെയോ... ഇപ്പൊൾ ഞാൻ എല്ലാം ഓർക്കുന്നു മനസിന്റെ ഉള്ളിൽ എന്തോ വിങ്ങൽ പ്രകൃതിയെ ദ്രോഹിച്ചു എന്നതെല്ലാം ഞാൻ ചിന്തിക്കുന്നു.ഭൂമിയിൽ ദുരന്തങ്ങൾ കൂടി വരുന്നു. പ്രകൃതിയുടെ വരമായ പുഴകളും, മരങ്ങളും, പച്ചപ്പുകലും, കുന്നുകളും എല്ലാം നഷ്ടപ്പെടുന്നു. ഓർമ്മകൾക്കിടയിലെ വിരുന്ന്‌ക്കാരിയായ ഭൂമി നശിക്കുന്നു.ഭയാനകമായ ഇരുണ്ട രാത്രിയിലേക്ക് ഓരോ ദിവസം കഴിയുന്തോറും അമ്മയായ ലോകം നീങ്ങുന്നു.അരണ്ട വെളിച്ചത്തിൽ ഒരു മൂടൽ മഞ്ഞ് പോൽ ഞാൻ അറിയുന്നു എന്റെ തെറ്റ്.എന്നിട്ടും പ്രകൃതിയെ ആരും ദ്രോഹിക്കാൻ പാടില്ലായിരുന്നു.ജീവിക്കാൻ എല്ലാ സുഖ സൗകര്യങ്ങൾ നൽകിയ ഭൂമിയെ എന്തിഷ്ടമാണെന്നോ എനിക്ക്. കൊടുംകാറ്റ് ആയും  ,പേമാരി ആയും മൊക്കെ സൂചനകൾ നൽകിയിട്ടും മനുഷ്യർ നിർത്തിയില്ലല്ലോ ഈ ദ്രോഹം.അതുകൊണ്ടായിരിക്കാം മഹാ ദുരന്ത മായ പ്രളയവും നിപ്പയും ഒക്കെ വന്നത്.എന്നിട്ടും പഠിച്ചില്ല ല്ലോ നമ്മൾ.
       മനുഷ്യനും മൃഗവും പലവട്ടം ചന്ദ്രനിൽ പോകുകയും ഇനി ചൊവ്വയിൽ പോകുവാൻ ഇരിക്കെ കണ്ണിൽ കാണുവാൻ പറ്റാത്ത e വൈറസിന് മുമ്പിൽ ഒന്നും അല്ലാതെ അയിപോയല്ലോ നമ്മൾ മനുഷ്യർ.നമ്മൾ കുറച്ചു പേർ പ്രകൃതിയോട് ചെയ്ത ക്രൂരതയ്ക്ക് നിരപരാധികളായ എത്രയോ നന്മയുള്ള ജീവനുകളാണ് നഷ്ടപ്പെട്ടത്. അപൂർവ നിറങ്ങൾ വാരി വിതറി കൊണ്ട് ഭൂമി ശോഭയർന്ന് നിൽക്കുമ്പോൾ അ മനോഹാരിതയെ നശിപ്പിക്കുകയാണ് നമ്മൾ ഓരോരുത്തരും . ഇപ്പൊൾ ഈ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത് മനസ്സിൽപോലും ചിന്തിക്കാൻ കഴിയാത്ത കാര്യങ്ങളാണ് . പ്രകൃതി യെ കൊണ്ട് മനുഷ്യർക്കും വന്യ ജീവികൾക്കും ജീവജാലങ്ങൾക്കും വളരെ അധികം പ്രയോജനം ഉണ്ട് .അ ഭൂമിയെ ആണ് നമ്മൾ ഇല്ലാതാക്കുന്നത്.മനുഷ്യർക്ക് പ്രകൃതി ഇല്ലാതെ ജീവിക്കാൻ കഴിയില്ല നിത്യജീവിതത്തിൽ പ്രകൃതി പെറ്റമ്മയ്ക്കു തുല്യമാണ്.എല്ലാതരത്തിലും പണ്ടത്തെ കാലത്തെ വയ്ച്ചു നോക്കുമ്പോൾ വളരെ മോശമാണ് നാം ജീവിക്കുന്ന ചുറ്റുപാടുകൾ.ഒരിക്കലും പ്രകൃതി ഇല്ലാതെ മനുഷ്യർ വാഴുകയില്ല
          കിണറുകൾ വറ്റിതുടങ്ങി.കുളങ്ങളും പുഴകളും വരണ്ടു.പച്ചനിറം മങ്ങി പൊടിയും അഴുക്കും പുരണ്ട് കുളിക്കാൻ ഒത്തിട്ടില്ലത്ത മുഖ പ്രകൃതി ഓടെ വിളറി കിടക്കുന്ന പ്രകൃതിയെ ആണ് നമ്മൾ കാണുന്നത്. അതിന് കാരണവും നമ്മൾ തന്നെ ആണ്.നമ്മുടെ സുഖ സൗ കര്യതിനും സന്തോഷത്തിനും വേണ്ടി നമ്മൾ പ്രകൃതിയെ ദ്രോഹിക്കുന്നു.പ്രകൃതി ചങ്ങല യിലെ ഓരോ കണ്ണിയാണു ഓരോ ജീവിയും വർഗ്ഗവും അതിലൊന്ന് മാത്രമാണ് മനുഷ്യർ എന്നിട്ടും എത്രത്തോളം ആണ് നമ്മൾ പ്രകൃതിയെ വേദനിപ്പിക്കുന്നത് പക്ഷി മൃഗാതികൾക്കും വന്യ ജീവികൾക്കും ഒരു പൂ മോട്ടിനുപോലും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്.നമ്മുടെപൂർവികരായ മുത്ശന്മരും മുത്തശ്ശിമാരും പ്രുകൃതി യെ ആത്മാർത്ഥമായി സ്നേഹിച്ചു എന്നതിന്റെ തെളിവാണ് ഇക്കാലത്ത് അപൂർവമായി കാണുന്ന വയലുകളും നെൽപ്പാടങ്ങളും അങ്ങനെ പലതും. ഇനി വരുന്ന തലമുറകൾ എങ്കിലും പ്രകൃതിയെ ഉപദ്രവിക്കാതെ സ്നേഹിച്ച് പരിപാലി ക്കുക.....
          "ഭൂമി തൻ നെഞ്ച് എരിയുമ്പോഴും നൊ മ്പരപെട്ടുപോയി എന്നോർമകൾ ഒഴുകുന്ന പുഴപോൽ അമ്മതൻ ഭൂമിയുടെ കണ്ണുനീർ ഇന്നുമെന് നെടുവീർപ്പ് ആയി ബാക്കി നിൽക്കെ..."
                                                                 നമ്മൾ ഓരോരുത്തരും അമ്മയായ പ്രകൃതിയോട്  തിന്മ കാട്ടി യതിന് മാപ്പ് ചോദിക്കുന്നു......


സുരഭി കൃഷ്ണ.എ
7 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം