സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള/അക്ഷരവൃക്ഷം/കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjlpsmulluvila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളത്തിലെ പരിസ്ഥിതി പ്രശ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ


കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച് പരിസ്ഥിതി ബോധത്തിൽ കേരളജനത മുന്നിലാണ് മഹിമയാർന്ന വിദ്യാഭ്യാസത്തിലൂടെയും കണ്ടും കേട്ടും ആർജ്ജിച്ച അറിവുമാണ് ഇതിനു കാരണം പരിസ്ഥിതി സംബന്ധമായ ബോധം പരിസ്ഥിതി സംരക്ഷണത്തിന് ഊർജ്ജമേകുന്നു.പ്രകൃതി എന്ന പ്രതിഭാസം -മനുഷ്യൻ ഇടപെടുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച് അറിവുതരുന്നത് പരിസ്ഥിതി ബോധമാണ് വനനശീകാരണം മണ്ണിടിച്ചിൽ വയലുകൾ നികത്തൽ ഇവ പ്രകൃതിക്ക് വലിയ ആപത്തുകൾ ഉണ്ടാക്കിവയ്ക്കുന്നു ആൾഡസ് ഹക്സലിയുടെ വാക്കുകൾ "ആറ്റം ബോംബ് ഒരുനാഗരികതയെ നശിപ്പിക്കും എന്നാൽ മണ്ണൊലിപ്പ് നശിപ്പിക്കുന്നത് ആ നാഗരികതയുടെ മാതൃത്വത്തെയാണ് ". മണ്ണും ജലവും നേരിടുന്ന ഒരാധുനിക വെല്ലുവിളിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ് വസ്തുക്കളുടെ അടിഞ്ഞുകൂടലും.പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ മണ്ണിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു .ജീവജാലങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നു.വിദേശരാജ്യങ്ങൾ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നുണ്ട് ഇത്തരമൊരുനിയന്ത്രണം നമ്മുടെ നാട്ടിലും അത്യന്താപേക്ഷിതമാണ്

രേവതി എസ് എസ്
4 എ സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം