എൽ പി എസ്സ് മൂവേരിക്കര/അക്ഷരവൃക്ഷം/കൊറോണയോടൊപ്പം ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയോടൊപ്പം ഒരു അവധിക്കാലം

ഹായ് കൂട്ടുകാരേ ! നിങ്ങൾ ഈ അവധിക്കാലം അടിച്ചുപൊളിച്ചു അല്ലേ? ഇല്ല എന്നല്ലേ ഉത്തരം. കാരണം ഞാനും നിങ്ങളെപ്പോലെ വീട്ടിൽ തന്നെയാണ്. എന്തേ പുറത്തേക്കൊന്നും പോയില്ലേ? പുറത്തിറങ്ങിയാൽ കൊറോണ വരും എന്നാണ് പറയുന്നത്. അല്ല, ആരാ ഈ കൊറോണ? നിങ്ങൾക്കറിയാമോ? കൊറോണ ക്കുറിച്ച്? ഇപ്പോൾ ടിവി വച്ചാലും പത്രത്തിലൊക്കെയും കൊറോണയാണ് താരം. ഈ വൈറസ് മൂലം ലോകത്ത് ധാരാളം ആളുകൾ മരിക്കുകയാണ്. സമ്പർക്കം മൂലമാണ് ഈ വൈറസ് പകരുന്നത്. അതുകൊണ്ട് പുറത്തേക്കൊന്നും പോകാൻ കഴിയുന്നില്ല. നമ്മുടെ രാജ്യത്ത് ഒരു പുതിയ സമ്പ്രദായം വന്നിരിക്കുകയാണ് LOCK DOWN. അതിനാൽ അനാവശ്യ കാര്യങ്ങൾക്ക് പുറത്തു പോവുകയോ ആളുകൾ കൂടുതൽ അടുത്തു നിന്ന് സംസാരിക്കുകയോ ചെയ്യാൻ പാടില്ല. കൊറോണ പകരുന്നത് തടയാൻ നാം മറ്റുള്ളവരിൽ നിന്നും നിശ്ചിത അകലം പാലിക്കേണ്ടതും Mask ഉപയോഗിക്കേണ്ടതും, ഇടയ്ക്കിടെ കൈ അണുനാശിനി ഉപയോഗിച്ച് കഴുകുകയും ചെയ്യണം. അതിനാൽ വീട്ടിലിരുന്ന് നമുക്കുവേണ്ടിയും നമ്മുടെ രാജ്യത്തിന് വേണ്ടിയും ഒറ്റക്കെട്ടായി പ്രവർത്തിക്കാം. ലോകാ സമസ്താ സുഖിനോ ഭവന്തു.

മാധവ്.എസ്.പ്രസാദ്
2 എൽ. പി. എസ്സ്. മൂവേരിക്കര
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം