എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/മാനവഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
23:54, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാനവഭൂമി      

കാലഘട്ടം 2050. ശൂന്യബഹിരാകാശത്തിൽ ഭൂമിയെ ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ഒരു പേടകം. അതിനുള്ളിൽ ജീവസപ്ന്ദനം കാണാനായി കൊതിച്ചിരിക്കുന്ന മൂന്ന് ഏലിയനുകൾ. ഭൂമിയെക്കുറിച്ച് കേട്ടറിഞ്ഞ കെട്ടുകഥകളെല്ലാം യാഥാർഥ്യമാണോ എന്ന് കണ്ടറിയാനുള്ള യാത്രയിലാണവർ.  ഭൂമിയെ ദൂരെ നിന്ന് കണ്ട ഏലിയന് ഒരു സംശയം- " ഭൂമിയുടെ വർണപകിട്ടെല്ലാം എവിടെപ്പോയി?    ഇതെന്താ ഭൂമി ഇരുണ്ടിരിക്കുന്നത്?"

മനസ്സിൽ ഒരായിരം ചോദ്യങ്ങളുമായി ഭൂമിയിലേക്കിറങ്ങിയ അവർ കണ്ടത് ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു.വറ്റിവരണ്ടുകിടക്കുന്ന തരിശുഭൂമി, പൊടിപടലങ്ങൾ നിറഞ്ഞ ചൂടുവായു.... ആകെ ശൂന്യമായ അന്തരീക്ഷം. അത്ഭുതത്തോടെ നിൽക്കുന്ന അവരുടെ മുൻപിലേക്ക് പതിയെ ഒരു യന്ത്രം വരുന്നു.  "നിങ്ങളാരാണ്? മുൻപിവിടെയൊന്നും കണ്ടിട്ടില്ലല്ലോ.?" യന്ത്രം അവരോട് ചോദിക്കുന്നു.  

"ഞങ്ങൾ അന്യഗ്രഹത്തിൽനിന്ന് ഭൂമിയുടെ സവിശേഷതകളെല്ലാം കണ്ടറിയാൻ വന്നവരാണ്.  പക്ഷേ ഇവിടെ കണ്ട കാഴ്ചകളെല്ലാം വളരെ വിചിത്രമാണല്ലോ....  മനുഷ്യരാലും സസ്യങ്ങളാലും പക്ഷിമൃഗാദികളാലും ധന്യമായ ഭൂമിയല്ലല്ലോ ഇത്.....ഇതെന്തുപറ്റി? നിങ്ങളാരാണ്?" ഏലിയൻ സംശയങ്ങൾ പ്രകടിപ്പിക്കുന്നു.  യന്ത്രം പറയുന്നു- "ഞാനൊരു യന്ത്രമനുഷ്യനാണ്. എന്നെ സൃഷ്ടിച്ചത് മനുഷ്യനാണ്. കുറച്ചാണ്ടുകൾമുൻപ് ഭൂമി നിങ്ങൾ പറഞ്ഞതുപോലെയായിരുന്നു. എന്നാൽ മനുഷ്യന്റെ സ്വാർഥതയും അത്യാഗ്രഹവും സുഖത്തോടുള്ള അതീവതാത്പര്യവും അവനെ മാത്രമല്ല സഹജീവികളെയും ഈ ഭൂമുഖത്തുനിന്ന് എന്നന്നേക്കുമായി തുടച്ചുനീക്കി.  ഇപ്പോഴിവിടെ എന്നെപോലുള്ള യന്ത്രങ്ങൾ മാത്രമാണവിശേഷിക്കുന്നത്."

ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കിയ ഏലിയനുകൾ തിരിച്ചുപോകുന്നു. മനുഷ്യർക്ക് അവന്റെ തെറ്റു തിരുത്താനായി ഒരവസരം  കൂടി നൽകിയാലോ എന്ന് ഏലിയനുകൾ പരസ്പരം ചർച്ച ചെയ്യുന്നു. ചർച്ചകൾക്ക് ഒടുവിൽ അവരുടെ കഴിവുകൾ ഉപയോഗിച്ച് സമയത്തെ പുറകോട്ട് ചലിപ്പിക്കുന്നു. ഇപ്പോൾ വർഷം 2020. മനുഷ്യരാലും സസ്യമൃഗാദികളാലും ഭൂമി വീണ്ടും സമ്പന്നയായി. തന്റെ തെറ്റുകൾ മനസ്സിലാക്കിയ മനുഷ്യൻ പ്രകൃതിയെയും ഭൂമിയെയും സംരക്ഷിച്ചുകൊണ്ടുള്ള ഒരു ജീവിതം മുന്നോട്ടു നയിക്കാൻ തുടങ്ങി.

കാലങ്ങൾ കടന്നുപോയി. വർഷം 2050 ആയി ഭൂമിയുടെ അവസ്ഥ അറിയുവാനായി ഏലിയനുകൾ വീണ്ടും ഭൂമിയിലേക്ക് വരുന്നു. ഇപ്പോഴത്തെ ഭൂമിയുടെ പ്രതിച്ഛായ അവർക്ക് അറിയുന്ന കെട്ടുകഥകളെ യാഥാർത്ഥ്യമാക്കുന്നതായിരുന്നു. സംതൃപ്തരായ ഏലിയനുകൾ ഭൂമിയിൽ നിന്ന് എന്നന്നേക്കുമായി മടങ്ങുന്നു. ഭൂമി മനുഷ്യകരങ്ങളിൾ സുരക്ഷിതമാണിപ്പോൾ എന്ന വിശ്വാസത്തോടെ....


അമൃത കൃഷ്ണ
9 B എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ