എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല/അമ്മയുടെ ദുഃഖം/അമ്മയുടെ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
23:47, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snemhssaradagiri (സംവാദം | സംഭാവനകൾ) ('പണ്ട് പണ്ട് ഒരിക്കൽ ഗ്രാമത്തിൽ ചില്ലിക എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പണ്ട് പണ്ട് ഒരിക്കൽ ഗ്രാമത്തിൽ ചില്ലിക എന്ന പെൺകുട്ടി താമസിച്ചിരുന്നു. ചില്ലികയുടെ അമ്മ കഷ്ടപ്പെട്ടാണ് വളർത്തിയത്. അങ്ങനെ ഇരുന്നപ്പോൾ ചില്ലികയുടെ അമ്മക്ക് അസുഖം വന്നു. അവർ അത് ശ്രദ്ധിക്കാതെ ജോലി ചെയ്തു. ഒരു ദിവസം തീരെ വയ്യാതെ ആയി. അപ്പോൾ ഡോക്ടറെ കാണാൻ പോയി. അപ്പോൾ ഡോക്ടർ അസുഖം ചിക്കൻപോക്സ് എന്ന് പറഞ്ഞു. അപ്പോൾ ഡോക്ടർ ചോദിച്ചു" മുൻപ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ടോ അമ്മേ ? " അപ്പോൾ അമ്മ പറഞ്ഞു "ഞാൻ മുൻപ് പ്രതിരോധകുത്തിവെയ്പ്പ് എടുത്തിട്ടില്ല. എന്റെ കുട്ടിക്കും പ്രതിരോധകുത്തിവെയ്പ്പ് എടുത്തിട്ടില്ല. "അപ്പോൾ ഡോക്ടർ പറഞ്ഞു " ഇനി നിങ്ങൾ കൊച്ചിന് പ്രതിരോധകുത്തിവെയ്പ്പു എടുക്കണം. ഇനി ജോലിക്ക് പോകരുത്. നിങ്ങളോട് സഹകരിക്കാൻ വരുന്നവരോട് സഹകരണം കുറക്കണം. വീട് എപ്പോഴും ശുചിയായി വെക്കണം ". ഡോക്ടർ ഉപദേശവും മരുന്നും കൊടുത്ത് വിട്ടു. പക്ഷെ ഈ അമ്മ ഇതൊന്നും ശ്രദ്ധിച്ചതും ഇല്ല കുട്ടിക്ക് പ്രതിരോധകുത്തിവെയ്പ്പു എടുത്തതും ഇല്ല. കുറെ ദിവസം കഴിഞ്ഞപ്പോൾ ഈ കുട്ടിക്ക് രോഗം പിടിപെട്ടു. കുട്ടിയെ ഡോക്ടറുടെ അടുത്ത് എത്തിച്ചു.അപ്പോഴേക്കും കുട്ടി മരണത്തിന്റെ വക്കിലായിരുന്നു. അമ്മ വളരെയേറെ ദുഖിതയായി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ അമ്മ വീട്ടിനടുത്തുള്ള ആളുകളായൊക്കെ വിളിച്ചുകൂട്ടി പറഞ്ഞു "ഇനി മുതൽ നമ്മുടെ കുട്ടികൾക്കു എല്ലാം രോഗപ്രതിരോധകുത്തിവെയ്പ്പു എടുക്കണം. അങ്ങനെ നമ്മുടെ കുട്ടികളെ രോഗപ്രതിരോധമുള്ളവരായി നമുക്ക് വാർത്തെടുക്കാം". അന്നുമുതൽ അവിടുത്തെ കുട്ടികൾക്ക് പ്രതിരോധകുത്തിവെയ്പ് എടുക്കാൻ തുടങ്ങി. അങ്ങനെ ആ ഗ്രാമത്തിൽ ആ അമ്മ അറിയപ്പെടുന്ന വ്യക്തിയായി. ആരോഗ്യപ്രവർത്തകരും സർക്കാരും പറയുന്നത് നമ്മൾ അനുസരിക്കണം എന്ന് ഇതിൽ നിന്ന് മനസിലാക്കാം.