ഗവ.എൽ.പി.എസ്.കഠിനംകുളം/അക്ഷരവൃക്ഷം/അപ്പുവിനും ഉണ്ട് രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
23:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shihabma86 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുവിനും ഉണ്ട് രോഗ പ്രതിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവിനും ഉണ്ട് രോഗ പ്രതിരോധം

അപ്പുവിന് പതിവിലും നേരത്തെയാണ് സ്‍കൂളിൽ അവധി കിട്ടിയത്. ഭയങ്കര സന്തോഷത്തിഅപ്പു. കൊറോണ കാരണം അപ്പയും അമ്മയും വീട്ടിൽ തന്നെ. അപ്പുവിന് ഒരു അനിയൻ വാവയും അനിയത്തിയും ഉണ്ട്. ഒരു ദിവസം രാവിലെ തന്നെ അപ്പു ഉറക്കമുണർന്നു. അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മേ എത്ര നാൾ ഇങ്ങനെ അവധി കാണും. അമ്മ പറഞ്ഞു: കൊറോണ എന്ന മഹാമാരി ഈ ലോകം വിട്ടുപോവും വരെ. അത് എപ്പോൾ എന്ന് വീണ്ടും ചോദിച്ചു. മോനേ, എല്ലാരും ഈ ലോകത്തെ അകറ്റാനുള്ള ശക്തി എന്ന് പ്രാപിക്കുന്നോ അന്ന്. അങ്ങനെ അപ്പു പല ചോദ്യങ്ങളുമായി അമ്മയുടെ അടുത്ത് തന്നെ ഇരുന്നു. എട്ട് മണിയായപ്പോൾ തന്നെ ബ്രേക്ക്ഫാസ്‍റ്റ് റെഡിയായി. കുളിച്ച് വൃത്തിയായി വരാൻ അപ്പുവിനോട് അമ്മ ആവശ്യപ്പെട്ടു. അപ്പുവിന് ഭയങ്കര മടിയാണ് വൃത്തിയാകാനും ഭക്ഷണം കഴിക്കാനുമൊക്കെ. ഒരു പാട് സമയമെടുത്താണ് അപ്പു ഭക്ഷണം കഴിക്കുന്നത് തന്നെ. അങ്ങനെ അപ്പു വൃത്തിയായി എത്തി. ഇന്ന് എന്താണ് അമ്മേ ബ്രേക്ക്ഫാസ്‍റ്റിന്..? അമ്മ പറഞ്ഞു : അപ്പം, മുട്ട, പാൽ .. എനിക്ക് പാൽ വേണ്ട.. അപ്പവും മുട്ടയും കുറച്ച് മതി എന്ന് ഉറക്കെ അപ്പു അമ്മയോട് വിളിച്ചു പറഞ്ഞു.

അമ്മ ആഹാരവുമായി അപ്പുവിന്റെ അടുക്കൽ വന്നു. മോനേ, നമ്മൾ നന്നായി ഭക്ഷണം കഴിക്കണം. പ്രത്യേകിച്ച് കുട്ടികൾ വൈറ്റമിൻ അടങ്ങിയ ഭക്ഷണം നിത്യവും കഴിക്കണം. അല്ലങ്കിൽ അസുഖം വന്നാൽ അവയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. അവ കുട്ടികളെ അവശരാക്കും. അപ്പു ഇതൊന്നും ശ്രദ്ധിച്ചില്ല. ശകലം കഴിച്ച് അവൻ നിർത്തി. ആഹാരത്തിന് ശേഷം അപ്പുവും അമ്മയും പൂന്തോട്ടത്തിലെ കൃഷിയും പൂന്തോട്ടവും നനയ്ക്കാനും പരിപാലിക്കാനും തുടങ്ങി. വെണ്ടയും ചീരയും പയറും കത്തിരിയും തക്കാളിയും മുളകും പാവക്കയും ഒക്കെയുണ്ട് അപ്പുവിന്റെ മുറ്റത്ത്. പക്ഷേ അപ്പുവിന് പച്ചക്കറി കഴിക്കാൻ ഭയങ്കര മടിയാണ്.

ഒരു ദിവസം അപ്പുവിന് പനിയായി. തൊട്ടടുത്ത ദിവസം തന്നെ അപ്പുവിന്റെ വാവമാർക്ക് പനി പകർന്നു. അപ്പുവിന്റെ അമ്മയും അപ്പയും കൂടെ ചേർന്ന് ആശുപത്രിയിൽ കൊണ്ട് പോയി. ഡോക്ടറെ കണ്ടു. ഡോൿടർ ആവശ്യമായ നിർദ്ദേശങ്ങൾ അപ്പുവിനും വാവമാർക്കും പറഞ്ഞു കൊടുത്തു. അവിടെ നിന്ന് മരുന്നുകളുമായി അവ‍ർ വീട്ടിലെത്തി. അവർ പൊടിയിലൊന്നും ഇറങ്ങാതെ നന്നായി റെസ്റ്റ് എടുത്തും നന്നായി ആഹാരം കഴിച്ചും, വെള്ളം കുടിച്ചും വൃത്തിയോടെ ഇരുന്നു. അപ്പു ഒഴികെ. അപ്പു അപ്പോഴും ആഹാരം കഴിക്കാനോ കൈകൾ കഴുകാനോ ഒന്നും കൂട്ടാക്കിയില്ല. രണ്ട് ദിവസം ആയപ്പോൾ തന്നെ വാവമാരുടെ അസുഖം ഭേദമായി. അവർ പുറത്തിറങ്ങി നടക്കാനും കൃഷി, പൂന്തോട്ടങ്ങൾ നന‍യ്ക്കാനും തുടങ്ങി. ഇതെല്ലാം കണ്ട് അപ്പു ബെഡിൽ തന്നെ കിടന്നു. അമ്മ മരുന്നും കഞ്ഞി വെള്ളവുമായി അപ്പുവിന്റെ അടുക്കൽ ചെന്നു. അപ്പു ചോദിച്ചു. അമ്മേ, എന്നിൽ നിന്നല്ലേ വാവമാർക്ക് അസുഖം പിടി പെട്ടത്. അവരുടെ അസുഖം പെട്ടെന്ന് മാറിയല്ലോ.. എന്റെയെന്താണ് മാറാത്തത്. അമ്മ പറഞ്ഞു. മോനേ, അമ്മ പറയാറില്ലേ.. കുട്ടികൾ വൈറ്റമിൻ അടങ്ങിയ ആഹാരം നല്ലോണം കഴിക്കണം, കൈകൾ കഴുകണം, ധാരാളം വെള്ളം കുടിക്കണം എന്നൊക്കെ.. വാവമാർ അതെല്ലാം അനുസരിച്ചു. അപ്പു അനുസരിച്ചില്ല. എല്ലാത്തിനും മടി കാണിച്ചു. അതു കൊണ്ട് തന്നെ രോഗ പ്രതിരോധ ശക്തി അപ്പുവിന് കുറവാണ്. അപ്പുവിന് കാര്യം മനസ്സിലായി. പിന്നീട് അപ്പു അമ്മ പറഞ്ഞ കാര്യങ്ങളെല്ലാം അനുസരിക്കാൻ തുടങ്ങി...

ജിൻഷ എസ്
3 A ഗവ. എൽ പി സ്‍കൂൾ കഠിനംകുളം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ