എൽ എം എസ് യു പി എസ് കന്റോൺമെന്റ്/അക്ഷരവൃക്ഷം/നീയെന്നു പെയ്തു തീരും

Schoolwiki സംരംഭത്തിൽ നിന്ന്
23:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43059 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നീയെന്നു പെയ്തു തീരും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീയെന്നു പെയ്തു തീരും



കാർമുകിൽ പോലെ വ്യാപിച്ചു പെയ്തിറങ്ങിയ മഹാമാരിയേ
നീയെന്നു മായുമീ ഭൂവിൽ നിന്ന്
ലോക മനുജന്റെ ശാപക്കറകളേറ്റുവാങ്ങിയ നീ
മഹീതലത്തിൽ നിന്ന് എന്ന് പെയ്തു മറയും
ഈ മാരി ഹേതുവായ് മനുഷ്യർ കൂട്ടിലടച്ചപോൽ കഴിയുന്നിതാ
നഗരങ്ങൾ നിശബ്ദമായ് തെരുവീഥികൾ ശൂന്യമായ്
ഭീകര സ്വപ്നങ്ങൾ നടമാടുന്നിതാ
മാനവരാശി തൻ ശാപമായ് തീർന്ന മാരിയേ നീയെന്നു പെയ്തു തീരും...

മൃദുല എം.എസ്
6 എ എൽ. എം. എസ്. യു. പി. എസ്, കന്റോൺമെന്റ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത