ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
23:38, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഈ വർത്തമാന കാലത്ത് ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ കോവിഡ് 19 എന്ന മഹാമാരിെയെ തടയാൻ തന്നെ ലോകാരോഗ്യസംഘടനയും ആരോഗ്യ വിദഗ്ധരും നിർദ്ദേശിക്കുന്നത് തന്നെ ശുചിത്വമാണ്. വായും കണ്ണും മൂക്കും കരങ്ങളും ശുചിത്വത്തോടെ കൂടി നിലനിർത്താനാണ് അവർ നിർദ്ദേശിക്കുന്നത്. ഈ മഹാ രോഗത്തിന് കാരണമായ വൈറസ് ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ തന്നെ ശുചിത്വത്തിന് നിർണായക പങ്കുണ്ട്. ശുചിത്വം പരിപാലിക്കുക എന്നുള്ളത് ഓരോ വ്യക്തിയുടെയും ബാധ്യതയായി തന്നെ നാം കാണണം.

നാം യാത്രചെയ്യുമ്പോൾ റോഡരികിൽ ശ്രദ്ധിച്ചിട്ടില്ലേ എത്രമാത്രം മാലിന്യങ്ങളാണ്  നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. സ്വന്തം വീടുകളിൽ നിന്നും, കച്ചവട സ്ഥാപനങ്ങളിൽ നിന്നും, വ്യവസായശാലകളിൽ നിന്നും നമ്മളെ പോലുള്ള മനുഷ്യർ നിക്ഷേപിക്കുന്നതാണ് ഓർക്കുമ്പോൾ നമുക്ക് തന്നെ ലജ്ജ തോന്നുന്നില്ലേ?   ശുചിത്വം എന്നുള്ള വിലമതിക്കാനാവാത്ത ആ നന്മ മനുഷ്യൻറെ ആദ്യ പാഠശാലയിൽ വീടുകളിൽ നിന്ന് തന്നെ നാം കുട്ടികളെ പരിശീലിപ്പിക്കണം. എങ്കിലേ ശുചിത്വവും ആരോഗ്യവും ഉള്ള ഒരു ഭാവി തലമുറ ലോകത്ത് വളർന്നുവരൂ.
റജ ജാബിർ
8 എ ജി.എച്ച്.എസ് കുറുക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം