ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
23:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13968 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

വളരെ അധികം രോഗങ്ങൾ പടർന്നു പിടിക്കുന്ന ഇക്കാലത്ത് രോഗ പ്രതിരോധത്തിന് വളരെ അധികം പ്രാധാന്യം ഉണ്ട്. രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നമ്മൾ സ്വയം രോഗപ്രതിരോധ ശേഷി നേടണം . അതിനായി വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കണം. ഇപ്പോൾ പടർന്നു പിടിച്ച കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വം അത്യാവശ്യമാണ്, ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ടു കഴുകണം, സമൂഹത്തിൽനിന്ന് അകന്ന് നിൽക്കുക, മാസ്ക് ധരിക്കുക എന്നിവ പാലിച്ചാൽ കൊറോണയെ തുരത്താൻ സാധിക്കും . അടുത്തതായി വരുന്നത് മഴക്കാല രോഗങ്ങളാണ്. ഇതിനെ പ്രതിരോധിക്കാൻ പരിസര ശുചിത്വം അത്യാവശ്യമാണ്. ചിക്കുൻഗുനിയ, ഡെങ്കി പനി തുടങ്ങിയ രോഗങ്ങൾ പ്രതിരോധിക്കാൻ, കൊതുകു വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും .വരും തലമുറയ്ക്ക് രോഗം ഉണ്ടാകാതിരിക്കട്ടെ .

അനന്തു.കെ.വി
5 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം