ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/അക്ഷരവൃക്ഷം/ഗ്രാമത്തിലെ കൂട്ടുകാരി

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48090 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗ്രാമത്തിലെ കൂട്ടുകാരി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗ്രാമത്തിലെ കൂട്ടുകാരി


"മീനു ഇങ്ങോട്ട് ഓടി വാ മോളെ..."
അമ്മയുടെ വിളി കാതോർത്ത് മീനു പാഞ്ഞെത്തി.
"ദേ നോക്ക് മീനു, നിൻറെ ചേട്ടന് വല്ലാത്ത ചർദ്ദിയും വയറിളക്കവും. നീ ചെന്ന് പട്ടണത്തിൽ പോയി ഡോക്ടർ സാറേ വിളിച്ചു വാ...."
കേട്ടപാതി കേൾക്കാത്ത പാതി മീനു പട്ടണത്തിലേക്ക് കുതിച്ചു. ആറുവയസ്സുകാരി ആണ് മീനു. ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടി. പഠിക്കാൻ ബഹു മിടുക്കി . തന്നാലാവും വിധം എല്ലാരെയും സഹായിക്കും. മീനുവിനെ നാട്ടുകാർക്കെല്ലാം ഒത്തിരി ഇഷ്ടമാണ്. ഒരു കുഗ്രാമത്തിൽ ആണ് മീനുവും കുടുംബവും താമസിക്കുന്നത്. അത്യാവശ്യം ചില സൗകര്യങ്ങൾ മാത്രമുള്ള ഒരു കൊച്ചു വീട്ടിൽ. അന്നാട്ടിൽ എല്ലാവരുടെയും അവസ്ഥ ഏകദേശം ഇതുതന്നെയാണ്. ആശുപത്രിയോ പോലീസ് സ്റ്റേഷനോ തുടങ്ങി ഒന്നും ഇല്ലാത്ത നാട്!
മിക്കവർക്കും കുറച്ചു നാളായി ചർദ്ദിയും വയറിളക്കവും തുടങ്ങിയിട്ട്. ചികിത്സാസൗകര്യങ്ങൾ ഒന്നുമില്ലാത്തതിനാൽ നാട്ടുകാരുടെ ഏക പ്രാർത്ഥനാആശ്രയമായ കാളി ദേവിയുടെ ശാപംഎന്നാണ് എല്ലാരും കരുതുന്നത്. ഡോക്ടറുടെ അടുത്തു ചെന്നാൽ പനിയുടെ മരുന്ന് നൽകി തിരികെ വിടുന്നതാണ്പതിവ്. പത്ത് നിമിഷം തികയും മുമ്പുതന്നെ മീനു ഡോക്ടറുടെ ക്ലിനിക്കിൽ എത്തിച്ചേർന്നു.
"ഡോക്ടർ സാറേ .........ഡോക്ടർ സാറേ......."
കിതപ്പ് സഹിക്കവയ്യാതെ മീനു നീട്ടിവിളിച്ചു. കൊച്ചുകുട്ടി ആയതിനാൽ ഡോക്ടർക്ക് മീനുവിനോട് എന്തോ ഒരു അനുകമ്പ തോന്നി. ഡോക്ടർ അവളെ അടുത്തു വിളിച്ച് കാര്യങ്ങൾ തിരക്കി. തൻറെ ഗ്രാമത്തിൽ നടന്നതും ഇനി നടക്കാൻ ഇരിക്കുന്നതും എല്ലാം അവൾ ഡോക്ടറോട് വള്ളിപുള്ളി വിടാതെ പറഞ്ഞു.
"ആട്ടെ നിങ്ങൾ നാട്ടുകാർ അടുത്തടുത്താണോ താമസം?"
ഡോക്ടർ ചോദിച്ചു. "ഒരു അടുക്കളയുടെ ഇപ്പുറത്ത് മറ്റേ പൂമുഖം എന്നനിലക്ക് ആണ്." തലയാട്ടിയതോടൊപ്പം മീനു വിശദീകരണവും നൽകി.
"എങ്കിൽ ഇതൊരു പകർച്ചവ്യാധിയാണ്. അതെന്താണെന്ന് മോൾക്ക് അറിയാമോ?"
ഡോക്ടറുടെ ചോദ്യത്തിനു മീനുവിന് ഒരു മറുപടിയും ഉണ്ടായിരുന്നില്ല.
"ഈ രോഗങ്ങൾ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരും."
"ആ ശരിയാ......."
"എൻറെ ഏട്ടനും, ഛർദ്ദിയും വയറിളക്കവും ഉണ്ടായിരുന്ന രാമേട്ടന്റെ കൂടെയായിരുന്നു നടപ്പ്."
"അതുതന്നെ, വൃത്തി ഇല്ലാത്തത് കൊണ്ട് മാത്രം വരുന്ന ഒരു തരം അസുഖമാണിത്. പേര് കോളറ. ഈച്ച വന്നിരിക്കുന്നതും തുറന്നു വെക്കുന്നതും ആയിട്ടുള്ള ആഹാരം കഴിക്കുന്നത് മൂലവും മണ്ണുവാരി കളിച്ച കൈ കഴുകാത്ത മൂലവും ഒക്കെ ഇതു വരാം."
"അയ്യയ്യോ... ഇതിന് മരുന്നൊന്നും ഇല്ലേ ഡോക്ടർ സാറേ?"
"ഉണ്ടല്ലോ' വൃത്തി തന്നെയാണ് യഥാർത്ഥ മരുന്ന്! ഇത് കൂടാതെ ഒരു ലായനിയും ഉണ്ട്. ഒരുപിടി പഞ്ചസാരയും മൂന്ന് വിരലിൽ എടുക്കാവുന്നത് മാത്രം ഉള്ള ഉപ്പും ചേർത്ത വെള്ളം. മെഡിക്കൽ സയൻസിൽ ഇതിനെ ഓ ആർ എസ് എന്നാണ് പറയുന്നത്. ഒ ആർ എസ് പാക്കറ്റുകൾ ഞാനിവിടുന്ന് തരാം. ബാക്കിയുള്ളവർക്ക് മോള് ഈ ലായനി തയ്യാറാക്കി കൊടുക്ക്. ഇതിൻറെ കൂട്ട് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും വേണം."
ഡോക്ടർ പറഞ്ഞ മിശ്രിതം തന്നെ നാട്ടിലെ എല്ലാ രോഗികൾക്കും മീനു നൽകി. അതോടൊപ്പംതന്നെ ഏട്ടനും.
കൂടാതെ എല്ലാവരെയും വിളിച്ചു തൻറെ കഴിവുകൾക്ക് അനുസരിച്ച് വൃത്തിയെ കുറിച്ച് പറയുകയും ചെയ്തു. തുറന്നുവച്ച ഭക്ഷണങ്ങൾ കഴിക്കില്ല എന്നും ഈച്ച വന്നവ ഭക്ഷിക്കില്ല എന്നും അവർ പ്രതിജ്ഞയെടുത്തു. അന്ന് നാട്ടിലെ എല്ലാവരും ചേർന്ന് മീനുവിനെ അഭിനന്ദിച്ചു.
അങ്ങനെ മറ്റുള്ളവർക്ക് മാതൃകയായ ആ ആറു വയസ്സുകാരി പെൺകുട്ടി നാടിന് വെളിച്ചമേറി.

നിസ്‍നി നജീബ് പി
8 A ജി വി എച്ച് എസ് എസ് കീഴുപറമ്പ്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ