പച്ച വിരിച്ചൊരു പാടത്ത് ഓടിച്ചാടാൻ മോഹം കുളിരു നിറഞ്ഞോരാറ്റിൽ മുങ്ങിക്കുളിക്കുവാൻ മോഹം പൂമണമുള്ളൊരു പൂങ്കാറ്റിൻ തഴുകലിലുണരാൻ മോഹം പാറിപ്പറക്കും തുമ്പികളെ തൊട്ടു തലോടാൻ മോഹം മഴ പെയ്യും മുറ്റത്താകെ തുള്ളിക്കളിക്കാൻ മോഹം പുത്തനുടുപ്പിട്ട് കൂട്ടരുമൊത്ത് പള്ളിക്കൂടത്തിലെത്താൻ മോഹം