പച്ച വിരിച്ചൊരു പാടത്ത്
ഓടിച്ചാടാൻ മോഹം
കുളിരു നിറഞ്ഞോരാറ്റിൽ
മുങ്ങിക്കുളിക്കുവാൻ മോഹം
പൂമണമുള്ളൊരു പൂങ്കാറ്റിൻ
തഴുകലിലുണരാൻ മോഹം
പാറിപ്പറക്കും തുമ്പികളെ
തൊട്ടു തലോടാൻ മോഹം
മഴ പെയ്യും മുറ്റത്താകെ
തുള്ളിക്കളിക്കാൻ മോഹം
പുത്തനുടുപ്പിട്ട് കൂട്ടരുമൊത്ത്
പള്ളിക്കൂടത്തിലെത്താൻ മോഹം