എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/തെറ്റായ ആഹാരരീതി

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തെറ്റായ ആഹാരരീതി | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തെറ്റായ ആഹാരരീതി

ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകുകയുള്ളൂ . ഇത് നമ്മൾ കേട്ടുപഴകിയ പഴമൊഴികളിൽ ഒന്നാണ്. വിദ്യാസമ്പന്നരും സംസ്കാരസമ്പന്നമായ കേരളജനത ആരോഗ്യമേഖലയിലും വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ്. ശുചിത്വം ,പകർച്ച വ്യാധികളെ തടയൽ, രോഗങ്ങൾക്കുള്ള ചികിത്സ ഇവയെല്ലാം വികസിത രാജ്യങ്ങൾക്കൊപ്പം കിടപിടിക്കുന്നതാണ്. ആയുർദൈർഘ്യത്തിന്റെ കാര്യത്തിലും ജീവിതനിലവാരത്തെ കാര്യത്തിലും , ജീവിത നിലവാരത്തിന്റെ കാര്യത്തിലും മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കേരളം ഒന്നാം സ്ഥാനത്ത് തന്നെയാണ്.
ഈ പറഞ്ഞതെല്ലാം ആരോഗ്യമേഖലയിലെ കേരളത്തിന്റെ നേട്ടങ്ങളാണ് .എന്നാൽ ഏറ്റവും പുതിയ പഠനങ്ങൾ ഞെട്ടിക്കുന്ന വസ്തുതകളാണ്നമുക്ക് തരുന്നത്. സാധാരണ പ്രായമായവരിൽ വരുന്ന പ്രഷർ ,ഷുഗർ, കൊളസ്ട്രോൾ, എന്നിവ ചെറുപ്പക്കാരിലും കണ്ടുതുടങ്ങിയത് നമുക്ക് ആശ്യ സിക്കാൻ കഴിയുന്ന കാര്യങ്ങളല്ല .ഹൃദ്രോഗം, ക്യാൻസർ , ഇവ മൂല മുണ്ടാകുന്ന മരണങ്ങൾ നമ്മുടെ ഇടയിൽ വർദ്ധിച്ചു വരുന്നു എന്നുള്ളത് പഠനങ്ങൾ തെളിയിക്കുന്നു. അടുത്ത അഞ്ചുവർഷം കഴിയുമ്പോൾ കേരളത്തിലെ മരണങ്ങളിൽ 60 ശതമാനവും ഹൃദ്രോഗം മൂലമോ, ക്യാൻസർ മൂലമോ, സംഭവിക്കും എന്നതാണ് പുതിയ കണക്കുകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്. ഈ പറഞ്ഞ പ്രശ്നങ്ങൾക്കെല്ലാം കാരണം വിദ്യാസമ്പന്നരും സംസ്കാര സമ്പന്നരുമെന്ന് ഊറ്റം കൊള്ളുന്ന മലയാളികളുടെ തെറ്റായ ആഹാരശീലങ്ങളാണ്. ആഹാരകാര്യങ്ങളിൽ മലയാളികൾ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് അതിന്റെ ഗുണനത്തിനല്ല മറിച്ച് നിറത്തിനും രുചിക്കും ഭംഗിക്കുമാണ്. അതുകൊണ്ടുതന്നെ ഇത്തരം ആഹാരങ്ങളിൽ ശരീരത്തിന് അപകടം ഉണ്ടാക്കാവുന്ന അജിനോമോട്ടോ പോലുള്ള ധാരാളം വസ്തുക്കൾ ഉപയോഗിക്കുന്നു.
ഒരുകാലത്ത് നമ്മുടെ ചുറ്റുപാടുമുള്ള കിഴങ്ങ് വർഗങ്ങളും പച്ചക്കറികളും ഇലക്കറികളുമായിരുന്നു നമ്മുടെ ആഹാരം ആയിരുന്നതെങ്കിൽ ഇന്ന് ഫാസ്റ്റ് ഫുഡ് സംസ്കാരമാണ് നമ്മു ളെ കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നത്. കേരളത്തിലെ കടകളെക്കുറിച്ച് പരിശോധിച്ചാൽ ബേക്കറികൾ ,ഫാസ്റ്റ് ഫുഡ് സെൻററുകൾ, ഹോട്ടലുകൾ, എന്നിവയായിരിക്കും ഏറ്റവും കൂടുതൽ കാണുന്നത് .എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ മത്സരിച്ചാണ് നാം വാങ്ങി ഉപയോഗിക്കുന്നത്. ഇത്തരം കടകളിൽ നിന്നും ഒരു പാഴ്സൽ പോലുമില്ലാത്ത ഒരു ഗൃഹനാഥനും തന്റെ വീട്ടിലേക്ക് പോകാറില്ല. ലാഭം മാത്രം കണ്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഗുണനിലവാരത്തെ പാടേ മറക്കുന്നു.
പാക്കറ്റ് സാധനങ്ങൾ നമ്മുടെ നാട്ടിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. ജോലി എളുപ്പ മായതിനാലും കൈകാര്യം ചെയ്യാൻ സൗകര്യമുള്ളതിനാലും ആളുകളിൽ ഇത് ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു. ഇത്തരം സാധനങ്ങൾ പെട്ടെന്ന് ചീത്തയാവാതിരിക്കാൻ വേണ്ടി ഉപയോഗിക്കുന്ന മാർഗങ്ങൾ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു .കുറച്ചു മാസങ്ങൾക്കുമുമ്പ് ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബ്രാൻഡായ മാഗിയിൽ അളവിൽ കൂടുതൽ അജിനോമോട്ടോ പോലുള്ള പ്രിസർവേറ്റീവ്സ് ഉപയോഗിക്കുന്നതു കണ്ടെത്തിയിട്ടും താൽക്കാലിക നിരോധനം കഴിഞ്ഞു അവരുടെ ഉത്പന്നങ്ങൾ വിപണിയിൽ നിർബാധം വിറ്റ് പോകുന്നുണ്ട്.
ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള കാരണം എന്താണ് ? ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഭരണഘടനയും നിയമസംഹിതയുമുള്ള രാജ്യമാണ് ഇന്ത്യ .എല്ലാ കുറ്റങ്ങൾക്കും ശക്തമായ ശിക്ഷയും നിയമ സംഹിതയിൽ പറയുന്നുണ്ട്. കൊലക്കുറ്റം ആരോപിക്കുന്നവർക്ക് വധശിക്ഷ നൽകാൻ നിയമം പറയുന്നുമുണ്ട്. എന്നാൽ നമ്മെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം മനുഷ്യന് അപകടകരമായ രോഗങ്ങൾ ഉണ്ടാക്കുകയും മരണപോലും സംഭവിക്കാവുന്നവയുമായ മിശ്രിതങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷ്യ വസ്തുക്കൾ നിർമ്മിക്കുന്ന കമ്പനിക്കെതിരെയോ ഉടമസ്ഥനെതിരെയോ എതിരെ ശക്തമായ നടപടികൾ പാലിച്ചു കണ്ടില്ല. ഒരു തലമുറയുടെ ബുദ്ധിയേയും ആരോഗ്യത്തെയും നശിപ്പിക്കുന്ന മാഗി പോലുള്ള കമ്പനിയ്ക്കെതിരെ സാരമായ പിഴ മാത്രമാണ് ചുമത്തിയത് .വളരെ അപകടകരമായ ഒരു സാഹചര്യം തന്നെയാണിത്.
ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുന്ന കാലഘട്ടത്തിൽ നല്ല ആഹാരശീലങ്ങൾ നമ്മൾ സ്വയം കണ്ടെത്തുക എന്നതാണ് ഏറ്റവും നല്ല പ്രായോഗിക മാർഗ്ഗം. നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന നാടൻ പച്ചക്കറികൾ, പഴങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, ഇലക്കറികൾ എന്നിവ നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം. ഇത്തരം ഭക്ഷ്യ വസ്തുക്കൾ വീടുകളിൽ ഉത്പാദിപ്പിക്കാനും നമുക്ക് കഴിയുന്നതാണ്. പക്ഷേ നാം ചെയ്യാറില്ലെന്ന് മാത്രം . ശീതളപാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, എന്നിവ നാം ഒഴിവാക്കേണ്ടതുണ്ട്. തവിടുകളയാത്ത ധാന്യങ്ങളും , പയറുവർഗങ്ങളും നമ്മുടെ ആഹാരത്തിൽ കൃത്യമായും ഉണ്ടാകണം .വില കൊടുത്തു വാങ്ങുന്ന പഴവർഗങ്ങൾക്ക് പകരം പപ്പായ ,മാങ്ങ, ചക്ക തുടങ്ങിയ പഴവർഗങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇതുപോലെ പരിഹാരമാർഗങ്ങൾ നമ്മൾ സ്വയം കണ്ടെത്താൻ ശ്രമിച്ചാൽ മതി . നാം വിചാരിച്ചാൽ അത് പ്രാവർത്തികമാക്കാനും കഴിയും. ഇത് പുതുതലമുറയിലേക്ക് പകർന്നു കൊടുക്കുന്നതും , അവർക്ക് നല്ല ആരോഗ്യം ഉറപ്പാക്കുന്നതും നമ്മുടെ മാത്രം ഉത്തരവാദിത്തമാണ് .....