കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/ആരോഗ്യവും പരിസ്ഥിതിയും
ആരോഗ്യവും പരിസ്ഥിതിയും
ആരോഗ്യവും പരിസ്ഥിതിയും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത് എന്ന് ഒരുപക്ഷെ നിങ്ങൾക്ക് തോന്നിയേക്കാം. ഇവതമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിലും ഒരു ചെറിയ രീതിയിൽ സാമ്യമുണ്ട് രോഗങ്ങൾ വരാതിരിക്കണമെങ്കിൽ പരിസ്ഥിതി വൃത്തിയുള്ളതായിരിക്കണം. എന്നാലേ രോഗങ്ങൾ വരാതെ ആരോഗ്യത്തോടെ ജീവിക്കുവാൻ സാധിക്കുകയുള്ളു. എന്നതാണ് ഇവ തമ്മിലുള്ള ബന്ധവും യാഥാർഥ്യവും. ഈ കാലഘട്ടത്തിൽ ഉള്ള യേവരുടെയും ആരോഗ്യം അത്ര തൃപ്തികരമാകുന്നില്ല പല പല മാരകമായ അസുഖങ്ങളാൽ മൂടപെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനു ഒരു മുഖ്യപങ്ക് പരിസ്ഥിതി മലിനീകരണം തന്നെയാണ് പ്ലാസ്റ്റിക് കവർ മണ്ണിൽ അടിഞ്ഞു കൂടാൻകഴിയാത്ത വസ്തുവാണ്.ഇത് മണ്ണിൽ വലിച്ചെറിയുമ്പോൾ മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുന്നു ഇങ്ങനെ മലിനീകരണമായ മണ്ണിൽ കൃഷികൾ ഇറക്കുന്നത് സാധ്യമല്ല. അതിനാൽ പച്ചക്കറികലും മറ്റും പുറത്തുനിന്നും വാങ്ങേണ്ടിവരുന്നു ഈ പച്ചക്കറികളിൽ മാരകമായ വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ടാവും പലരും പച്ചക്കറികൾ ഉപയ്ഗിക്കുന്നതിനുമുന്പായി വേണ്ടവിധം കഴുകുന്നില്ല. ഈപ്രവർത്തികൊണ്ട് നമ്മുക്ക് ദോഷഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നു.ഇങ്ങനെയാണ് പലപകർച്ചവ്യാധികളും വന്നൂപെടുന്നത് .ഇതിന്റെ തന്നെ മറ്റൊരു മുഖമാണ് കോവിദ് 19 . അതുകൊണ്ട് തന്നെ ആരോഗ്യവും പരിസ്ഥിതിയും തമ്മിൽ വളരെ വലിയ ബന്ധമുണ്ടെന്ന് നമുക്ക് പറയാവുന്നതാണ്.....
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം