എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം/അക്ഷരവൃക്ഷം/രോഗം എന്ന വില്ല൯

Schoolwiki സംരംഭത്തിൽ നിന്ന്
രോഗം എന്ന വില്ല൯

ഒരിടത്ത് ഒരു ധനികനായ വ്യക്തി ഉണ്ടായിരുന്നു .അദ്ദേഹത്തിന്റെ പേര് രാഘവൻ എന്നായിരുന്നു. അദ്ദേഹം എപ്പോഴും ഫ്ളാറ്റിൽ താമസിച്ചു പോന്നു.നഗര‍‍ജീവിതത്തിൽ അദ്ദേഹം മതി മറന്നു പോയിരുന്നു.വ്യായാമ മില്ലാതെയുംഫാസ്റ്റ് ഫുഡ്കളുടേയും സാങ്കേതികവിദ്യയുടേയും ഇടയിൽ അദ്ദേഹം ജീവിച്ചു പോന്നു.

                             മറ്റൊരിടത്ത് 	ഒരു കർഷക൯ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ  പേരാണ് രാമു.സ്വന്തമായി അധ്വാനിച്ച് വീട്ടുവളപ്പിലെ വിഭവങ്ങൾ ഉപയോഗിച്ചാണ്ഭക്ഷണം കഴിച്ചിരുന്നത്.രാമുവും രാഘവനും നല്ല കൂട്ടുകാരാണ്. എന്നാൽ രാമു രാഘവനെ കാണാൻ നഗരത്തിൽ പോയിരുന്നില്ല. രാഘവ൯ രാമുവിനെ  കാണാൻ ഗ്രാമത്തിൽ പോയിരുന്നു. ഗ്രാമത്തിൽ ജീവിയ്ക്കുന്നത്  രാഘവന് ഇഷ്ടമല്ലായിരുന്നു. 
                                  ഒരു ദിവസം  രാഘവ൯  തന്റെ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു.പെട്ടെന്ന് രാഘവന്  വയ്യാതെയായി . ഒാഫീസ്  ജീവനക്കാർ അദ്ദേഹത്തെ  ആശുപത്രിയിൽ  എത്തിച്ചു.വിവരമറിഞ്ഞ രാമു ആശുപത്രിയിൽ  എത്തി. രാഘവന് കൊളസ്ട്രോൾ ആണെന്നു ഡോക്ടർ പറഞ്ഞു.വിവരമറിഞ്ഞ  രാഘവന് ആകെ വിഷമമായി.രോഗം എന്ന വില്ല൯ എന്നെ ബാധിച്ചിരിക്കുന്നു.ഞാ൯ ഇനി പഴയ ജീവിതത്തിലേക്ക് തിരിച്ചു വരില്ല.രാമു പറഞ്ഞു,നീ വിഷമിക്കരുത്.നിനക്ക് നിന്റെ പഴയ  ജീവിതം തിരിച്ചു കിട്ടും.  നീ എന്നോടൊപ്പം  ഗ്രാമത്തിലേക്ക്  വരൂ. എല്ലാം ശരിയാകും.രാമുവും രാഘവനും ഗ്രാമത്തിലേക്ക്  പോയി.   രാഘവന് ഗ്രാമത്തിലെ സൗകര്യങ്ങളുമായി  പൊരുത്തപ്പെടാ൯ കഴിഞ്ഞില്ല. പക്ഷേ തന്റെ രോഗം ഒാർക്കു൩ോൾ  അയാൾ എല്ലാം മറന്നു പോകും.രാമു  രാഘവന് എന്നും രാവിലെ വ്യായാമം ചെയ്യാനുള്ള പരിശീലനം നൽകി.കൂടാതെ വീട്ടിൽ കൃഷി ചെയ്യുന്ന വിഭവ‍ങ്ങൾ ഉപയോഗിച്ചുളള ഭക്ഷണവും കൊടുത്തു.കുറച്ചുദിവസത്തിനുശേഷം  രാഘവ൯ രാമുവിനെ കൃഷിയിലൊക്കെ സഹായിക്കാ൯ തുട‍ങ്ങി.അങ്ങനെ രാഘവന്റെ രോഗം സാവധാനം കുറയാ൯ തുടങ്ങി. ആശുപത്രിയിൽ പരിശോധനയ്ക്കു ചെന്നപ്പോൾ  രാഘവന് രോഗം ഭേദമായി എന്ന് ഡോക്ടർ പറഞ്ഞു. രാഘവന്സന്തോഷമായി. ഫാസ്റ്റ് ഫുഡിനേക്കാൾ നല്ലത് നാടൻ ഭക്ഷണമാണെന്നും
അനിഷ
9 എൻ.കെ.എം.ജി.എച്ച്.എസ്.എസ് ധനുവച്ചപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ