എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/ശുചിത്വം പഠിപ്പിച്ച ദീപു
ശുചിത്വം പഠിപ്പിച്ച ദീപു
മിടുമിടുക്കനായ ദീപുവിനെ കുറച്ച് കൂട്ടുകാർ ഒഴികെ മറ്റുള്ളവർക്കെല്ലാം വളരെ ഇഷ്ടമായിരുന്നു. ക്ലാസ്സിൽ എല്ലാത്തിലും ഒന്നാമനായതുകൊണ്ട് അവർക്ക് ദീപുവിനോട് അസൂയയായിരുന്നു. പതിവുപോലെ തിങ്കളാഴ്ചയും അവൻ നേരത്തേ സ്കൂളിൽ എത്തി. അസംബ്ലി തുടങ്ങാറാവുമ്പോഴേക്കും ക്ലാസ്സ് അടിച്ചുവാരി വൃത്തിയാക്കണം... അവൻ വേഗം ചൂലെടുത്ത് അടിച്ചുവാരാൻ തുടങ്ങി. വൃത്തിയാക്കുന്നതിനിടയിൽ അസ്സംബ്ലിക്ക് ബെല്ലടിച്ചത് അവൻ കേട്ടില്ല. അവനോടുള്ള ഇഷ്ടക്കുറവ് കാരണം മറ്റുകുട്ടികൾ അവനോട് പറഞ്ഞതുമില്ല. പ്രാർത്ഥന ചൊല്ലുന്നത് കേട്ട ദീപു പേടിച്ചു കരയാൻ തുടങ്ങി. ഇന്നെനിക്ക് ടീച്ചറുടെ കയ്യിൽ നിന്നും അടി കിട്ടും തീർച്ച....അവൻ തേങ്ങി ക്കരഞ്ഞു. അസംബ്ലി കഴിഞ്ഞയുടനെ തന്നെ മറ്റുകുട്ടികൾ ടീച്ചറോട് കാര്യങ്ങൾ പറഞ്ഞിരുന്നു. കയ്യിലൊരു വടിയും കരുതി ടീച്ചർ ദേഷ്യത്തോടെ ക്ലാസ്സിലേക്ക് വന്ന് കാര്യം തിരക്കി. ഏങ്ങലടിച്ചുകൊണ്ട് ദീപു ടീച്ചറോട് കാര്യങ്ങൾ പറഞ്ഞു. "ടീച്ചർ... ഞാൻ വന്നപ്പോൾ നമ്മുടെ ക്ലാസ്സ് കടലാസുകൾ പിച്ചിച്ചീന്തി, മിഠായിക്കവറുകൾ വലിച്ചെറിഞ്ഞ് ആകെ വൃത്തികേടായി കിടക്കുകയായിരുന്നു. ഇന്ന് അടിച്ചുവാരേണ്ട ഗ്രൂപ്പിലുള്ള കുട്ടികളും വന്നിട്ടില്ലായിരുന്നു. വൃത്തിയാക്കുന്നതിനിടയിൽ ഞാൻ ബെല്ലടിച്ചത് കേട്ടതുമില്ല. സോറി..... ടീച്ചർ. ഇനി ഞാൻ ഈ തെറ്റ് ഒരിക്കലും ആവർത്തിക്കില്ല ". ഇത് കേട്ട ടീച്ചർക്ക് വളരെയധികം സന്തോഷമായി. ടീച്ചർ അവനെ അഭിനന്ദിച്ചു. ചെറിയൊരു സമ്മാനവും നൽകിക്കൊണ്ട് മറ്റു കുട്ടികളോടായി ടീച്ചർ പറഞ്ഞു... "നിങ്ങളെല്ലാം നമ്മുടെ ദീപുവിനെ മാതൃകയാക്കണം... നമ്മുടെ വീടും, പരിസരവും, ക്ലാസ്സ് മുറിയും നാം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യത്തോടെ വളരാൻ ആഹാരം കഴിച്ചാൽ മാത്രം പോരാ.... ശുചിത്വവും അത്യാവശ്യമാണ്".
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ