പി. റ്റി. എം. എൽ. പി. എസ്‍. കുമ്പളത്തുംപാറ/അക്ഷരവൃക്ഷം/ എൻെറ ചങ്ങായി

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PTM LPS KUMPALATHUMPARA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എൻെറ ചങ്ങായി |color= 3 }} <center> ഒരു അവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻെറ ചങ്ങായി
    ഒരു അവധിക്കാലത്താണ് ഞാൻ അവനെ പരിചയപ്പെട്ടത്. എൻറ പുതിയ ചങ്ങായിയുടെ പേര് കോവിഡ് - 19 എന്നാണ്.  ഞങ്ങൾ അവനെ കൊറോണ എന്ന് ഓമനപ്പേരിട്ടു വിളിച്ചു.  എൻെറ ചങ്ങായി ആളൊരു ഭയങ്കര സംഭവാട്ടോ ?... ചെറിയ പുള്ളിയൊന്നുമല്ല അവൻ ആഴൊരു സഞ്ചാരിയാണ്. ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച് അവിടെയുള്ള ആൾക്കാരൊയൊക്കെ ഉപദ്രവിക്കുക എന്നതാണ് പുള്ളിയുടെ മെയിൻഹോബി. ഇവൻ കാരണം കുറേപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ കുറേ പേർകിടപ്പിലാകുകയും ചെയ്തു.  സത്യം പറഞ്ഞാൽ  അവനുമായി കൂട്ടുകൂടാൻ ഞാൻ ഒട്ടും തന്നെ ആഗ്രഹിച്ചിരുന്നില്ല.  എന്നാൽ എൻെറ സൗഹൃദം അവൻ വളരെയധികം  ആഗ്രഹിച്ചതുകൊണ്ടാകാം പുള്ളി എന്നെ വിടാതെ പിൻതുടർന്നു.  അങ്ങനെ അവൻെറ ശല്യം സഹിക്കവയ്യാതെ വന്നപ്പോൾ  ഞാൻ നിരീക്ഷണത്തിലായി.  പിന്നെ ആശുപത്രിയിവെ ഒറ്റപ്പെട്ടവാസവും അനുഭവിക്കേണ്ടിവന്നു.  വീട്ടുകാരെ കാണാതെ ഞാൻ അവിടെക്കിടന്നു നട്ടംതിരിഞ്ഞു.  എൻെറ ചങ്ങാതി ആളൊരു മനുഷ്യസ്നേഹിയായതുകൊണ്ട്അവൻ നാട്ടിൽ ഉള്ളവരോടു മുഴുവൻ കൂട്ടുകൂടാൻ ശ്രമിച്ചു.  അങ്ങനെ എല്ലാവരും ഇവനെ പേടിച്ചു വീട്ടിനകത്തു ഇരിപ്പായി.  പുറത്തിറങ്ങാൻ വയ്യാതായി. ഇറങ്ങിയാൽ ഇവൻെറ ശല്യം.  അങ്ങനെ ശല്യം സഹിക്കാൻ വയ്യാതെ എല്ലാവരും കൂടി ഇവനെ ഇവിടന്നു കെട്ടുകെട്ടിക്കാൻ തീരുമാനിച്ചു.
 
മാധവ്. എസ് ആർ
നാല് A പി റ്റി എം എൽ പി എസ് കുമ്പളത്തുംപാറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ