എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/മനസ്സിലെ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനസ്സിലെ നന്മ


ശാന്തസുന്ദരമായ വനം.പല വർണ്ണത്തിലും നിറത്തിലുമുള്ള പൂക്കൾ .........; പൂക്കളിൽ നിന്ന് തേൻ കുടിക്കുന്ന വണ്ടുകളും, ശലഭങ്ങളും, കാട്ട് ചോലകളും, അരുവികളും കൊണ്ട് വർണ്ണാഭമായിരുന്നു ആ പ്രദേശം. പാറക്കെട്ടുകളിൽ കൂടി നിന്നൊഴുകി വരുന്ന അരുവിയുടെ കളകളനാദം, വനത്തെ സൗന്ദര്യ മണിയിച്ചു കൊണ്ടിരുന്നു.പ്രകൃതിയുടെ മനോഹാരിത കണ്ട് ആ നന്ദിച്ചു നടന്ന അവൾ,പെട്ടന്നാണ് ആ കാഴ്ച കണ്ടത്. മലിനമായ പുഴ.. അവൾക്ക് സങ്കടമായി...... ; "അവൾ അച്ഛനോട് ചോദിച്ചു എന്തിനാ അച്ഛാ, ആളുകൾ ഇങ്ങനെ നദിയെ നശിപ്പിക്കുന്നത്....?" "മോളേ നീ വിഷമിയ്ക്കേണ്ട മനുഷ്യർ പ്രകൃതിയോട് കാണിക്കുന്ന ക്രൂരതയാണ് ഇവയെല്ലാം... ശുചിത്വ ശീലങ്ങളില്ലെങ്കിൽ രോഗവും പകർച്ചവ്യാധിയുമെല്ലാം ഉണ്ടാകും അതിനെ തടയേണ്ടത് നമ്മുടെെകടമയാണ്". ഇത് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി. പ്രകൃതിയെ സ്നേഹിക്കണമെന്ന ആഗ്രഹം അവളുടെ മനസ്സിലുണ്ടായി. പ്രിയമുള്ള കൂട്ടുകാരേ,നാം അനുഭവിക്കുന്ന ഈ മഹാവ്യാധി നമുക്ക് താങ്ങാവുന്നതിലപ്പുറമാണ്.ഇതിനെ മറികടക്കാൻ നാമെല്ലാം, അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണം. ഒത്തൊരുമയോടെ.......... പ്രയത്നിക്കുകയും വേണം..... നന്ദി.


ആഗ്‌നാരാജ്‌ . ജെ . എ
രണ്ട്‌ . എ എൽ എം എസ് എൽ പി എസ് കാക്കറവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ