നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അവധിക്കാലം

പരീക്ഷകൾ എല്ലാം തീരുന്നതിനു മുൻപ് ഒരു വേനലവധി ഇതാദ്യമായാണ് . പരീക്ഷ എഴുതാൻ കഴിയാത്തതിൽ വളരെ വിഷമമുണ്ട് .അവധി കൂടുതൽ കിട്ടിയപ്പോൾ എന്റെ അവസ്ഥ "ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് "എന്ന് പറഞ്ഞതുപോലെ ആയിപോയി .കാരണം നമുക്ക് ബന്ധുവീടുകളിൽ പോകാനോ കൂട്ടുകാരോടൊത്തു കളിക്കാനോ ഒന്നിനും കഴിയില്ല എന്നതാണ്. ഒടുവിൽ അത് സാരമില്ലെന്ന് കരുതി ഞാനും ചേട്ടനും കൂടി വീടിനകത്തിരുന് കളിക്കും . പിന്നെ വൈകുന്നേരങ്ങളിൽ അമ്മയും ഞാനും അച്ഛനും അമ്മൂമ്മയും ചേർന്ന് പലതരം പലഹാരങ്ങൾ (പരിപ്പുവട ,പഴംപൊരി, പഫ്സ് , കളിയുടയ്ക്ക, ബിരിയാണി ) ഉണ്ടാക്കും. എന്റെ ചേട്ടൻ ഇതിലൊന്നും പങ്കുചേരില്ല .ലോക്കഡോൺ തുടങ്ങിയതും മടിയുടെ കാര്യത്തിൽ ചേട്ടൻ ഒന്നാമൻ ആയി . എന്റെ ഓർമയിൽ കണി വയ്കാത്ത ഒരു വിഷു ആദ്യമാണ് . കാരണം എന്റെ അപ്പുപ്പൻ മരിച്ചുപോയി ( അമ്മയുടെ വല്യച്ഛൻ )ഇപ്പോഴത്തെ എന്റെ അവധിക്കാലം ഇങ്ങനെയായി. പക്ഷെ കൊറോണ വന്നതോടെ നമ്മൾ വീട്ടുകാർ തമ്മിൽ കുറെ നേരം ചിലവഴിക്കാനും, സന്തോഷിക്കാനും, വൃത്തിയുള്ള കലർപ്പില്ലാത്ത ആഹാരം കഴിക്കാനും സാധിച്ചു . നല്ല നാളേക്കായി നമ്മുടെ രക്ഷക്കായി നാം എല്ലാവരും ശുചിത്വം പാലിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. കൈകൾ ഇടവിട്ടു കഴുകി വൃത്തിയാക്കണം. കഴിയുന്നതും വീട്ടിൽ തന്നെ ഇരിക്കണം .
 

ജിഷ്ണു പ്രകാശ്
6 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം