എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്


അതിവേഗം ഓടിക്കൊണ്ടിരുന്ന ഈ ലോകത്തെ, ഒരു ചെറു വൈറസ് നിശ്ചലമാക്കിയ കാഴ്ച നാം കാണുകയാണ് . ലോകം തന്റെ കാൽക്കീഴിലാണെന്ന് അഹങ്കരിച്ച മനുഷ്യന്റെ പദ്ധതികളെല്ലാം തകർന്നു പോയി . ഒരൊറ്റ വൈറസ് ലോകത്തിന്റെ താളം തെറ്റിച്ചു . അല്ലെങ്കിലും അറിവുള്ളവർ പറഞ്ഞിട്ടുണ്ടല്ലോ , ജീവിതം ഒരു അഭ്ഭുതമാണെന്ന് , ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നമുക്കായി എപ്പോഴും കാത്തു വയ്ക്കുന്നു . അടുത്ത നിമിഷം എന്നു സംഭവിക്കുമെന്ന് അറിയാത്ത അവസ്ഥ . ഇതൊരു തിരിച്ചറിയലിന്റെ കാലം കൂടിയാണ് . ഇവിടെയിപ്പോൾ ജാതിയും മതവും രാഷ്ട്രീയവുമൊന്നും വിലയിലല്ലാതായി . നമുക്ക് ആവശ്യം ഇത്തിരി ഭക്ഷണവും കിടക്കാനൊരിടവും മാത്രമാണെന്ന തിരിച്ചറിവുണ്ടായി . മറ്റൊന്നുമില്ലെങ്കിലും സൂര്യൻ പതിവ് പോലെ ഉദിക്കുമെന്നും അസ്തമിക്കുമെന്നും എല്ലാവർക്കും ബോധ്യമായി . ആഘോഷങ്ങളെല്ലാം അതിജീവനത്തിന്റെ അടയാളമായി . മനുഷ്യന് അഹങ്കരിക്കാൻ ഒന്നുമില്ല എന്ന ബോധ്യപ്പെടുത്തലും കൂടിയാണ് ഈ കാലം . ഒരുമയും അച്ചടക്കവും നിലനിർത്തി സധൈര്യം മുന്നോട്ട് പോകാം . ജീവിതം അവസാനിക്കുകയല്ല ആരംഭിക്കുകയാണ്.


ജ്യോതിഷ് . ജെ . എസ്
നാല് . എ എൽ എം എസ് എൽ പി എസ് കാക്കറവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം