ഗവ. എൽ. പി. എസ്. പന്നിയോട്/അക്ഷരവൃക്ഷം/രോഗത്തെ പ്രതിരോധിക്കാൻ ഭക്ഷണം
രോഗത്തെ പ്രതിരോധിക്കാൻ ഭക്ഷണം
ലോകജനത ഇന്നഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് പോഷകശോഷണവും പോഷകമൂല്യമുള്ള ഭക്ഷണത്തിൻ്റെ അഭാവവും.ഇവയെ നമുക്ക് രണ്ടായി തിരിക്കാം.ആധുനിക ഭക്ഷണത്തിനും,ഭക്ഷണരീതികൾക്കും അടിമപ്പെട്ട പുതുതലമുറയും,ഭക്ഷണം കിട്ടാതെ വിശപ്പിൻ്റെ വിളി അറിയുന്ന സമൂഹത്തിലെ താഴെ തട്ടിലുള്ളവരും.50 കോടിയിലധികം വരുന്ന ആളുകൾ അമിത പോഷണത്താൽ (ഓവർ ന്യൂട്രീഷൻ),പൊണ്ണത്തടിയും,ജീവിതശൈലീ രോഗങ്ങളും അനുഭവിക്കുമ്പോൾ 80 കോടിയിലധികം ഭക്ഷണക്ഷാമംമൂലം പോഷകശോഷണം അനുഭവിക്കുന്നു.ഇതിനെല്ലാമുള്ള ഒരു ഉത്തമ പ്രതിവിധിയാണ് പയർവർഗങ്ങൾ.കടല,പയർ,ബീൻസ്,പരിപ്പ് തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തി ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കാനും അതുവഴി മേല്പറഞ്ഞ പ്രശ്നങ്ങളുടെ പരിഹാരത്തിനും സഹായിക്കുന്നു.പ്രാചീനകാലംമുതൽ മനുഷ്യൻ്റെ ഭക്ഷണവിഭവങ്ങളിൽ പയർ വർഗ്ഗങ്ങൾ ഉൾപെട്ടിട്ടുണ്ട്.വിവിധ പയർവർഗ്ഗങ്ങൾ സഹസ്രാബ്ദങ്ങളായി ലോകത്ത് പലയിടത്തും കൃഷി ചെയ്തുവരുന്നു.പോഷകസമൃദ്ധവും ആരോഗ്യപ്രദവുമാണ് പയർവർഗ്ഗങ്ങൾ.അന്തരീക്ഷത്തിലെ നൈട്രജനെ നേരിട്ട് മണ്ണിലെത്തിക്കാൻ വേണ്ട അനുകൂലനങ്ങൾ പയർചെടിക്കുണ്ട്.ജൈവ വൈവിധ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനുംവേണ്ട പ്രകൃതിദത്തമായ സഹായമാണിത്." നല്ല ഭക്ഷണം തന്നെയാണ് നല്ല മരുന്ന്".നല്ല ഭക്ഷണത്തിൻ്റെ അഭാവവും,നല്ലതല്ലാത്ത ഭക്ഷണ ശീലങ്ങളുമാണ് ഇന്ന് നാം അനുഭവിക്കുന്ന മിക്ക മാരകമായ അസുഖങ്ങളുടേയും,ശിശുമരണങ്ങളുടേയും മൂലകാരണം.ഏത് പ്രായക്കാർക്കും വേണ്ടതും രോഗപ്രതിരോധംവർദ്ധിപ്പിക്കാൻ സഹായിക്കുന്നതുമായ വിറ്റാമിനാണ് A.മധുരക്കിഴങ്ങ്,കാരറ്റ്,മത്തങ്ങ,പേരക്ക,ചീര,ധാന്യങ്ങൾ തുടങ്ങിയവയിൽ ധാരാളം വിറ്റാമിൻ A അടങ്ങീട്ടുണ്ട്.കൂടാതെ നല്ല ഉറക്കം,വ്യയാമം,വെള്ളം ഇവ ശരീരത്തിന് അത്യാവശ്യമാണ്.വെള്ളം ശരീരത്തിലെ വിഷാംശത്തെ പുറന്തളളുന്നു.മദ്യം,പുകവലിമധുരപാനീയങ്ങൾ എന്നിവ ശരീരത്തിലെ പ്രതിരോധശേഷി നശിപ്പിക്കുന്നു.അതിനാൽ നാം പോഷകസമൃദ്ധവും,ആരോഗ്യപ്രദവുമായ ഭക്ഷണം കഴിക്കേണ്ടതാണ്.ഇപ്പോഴത്തെ ഈ മഹാമാരിക്ക് കാരണം ശരീരത്തിലെ പ്രതിരോധകുറവാണ്.അതിനാൽ നാം നല്ല ആരോഗ്യപ്രദമായ,വൃത്തിയുള്ള ഭക്ഷണം കഴിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |