ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ഒരു മടങ്ങിവരവ്‌

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gkmhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു മടങ്ങിവരവ്‌ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു മടങ്ങിവരവ്‌


പുഴ, ഓർമകളുടെ ചെപ്പിൽ നിന്നും
പടിയിറങ്ങിപ്പോയ മൃതിയുടെ അടയാളം.
കിളി, മൂകതയിൽ അലിഞ്ഞുചേർന്ന
ഗാനപ്രപഞ്ചം.
ചലനത്തെ മറന്ന് നിശ്ചലതയുടെ
തടവുകാരനായ കാറ്റ്
അതിനിടയിൽ ജീവിതത്തിലേക്ക്
ക്ഷണിക്കാതെ വന്നൊരതിഥി....
തിരക്കുപിടിച്ച് ഓടിയിരുന്ന സമയം
നിശ്ചലമായോ എന്തോ.....?
കാലം അവനെ കാത്തിരുന്നിരിക്കാം.....
കാലങ്ങൾക്കപ്പുറം തന്നെ മനോഹരിയായി കണ്ട്
അത്ഭുതം പൂണ്ട പുഴ,
വീണ്ടും ഒഴുകാൻ തുടങ്ങി....
എങ്ങോ ദൂരയാത്ര പോയ കിളികളും
മടങ്ങിയെത്തിയിരിക്കുന്നു.
നിശ്ചലതയുടെ തടവറയിൽ നിന്നും കാറ്റും
ജയിൽ ചാടി...
ആകാശത്തോളം വളർന്ന മനുഷ്യന്റെ സാമ്രാജ്യം
ചീട്ടുകൊട്ടാരം പോലെ നിലം പൊത്തി...
ജീവിതം വീട്ടിനുള്ളിലേക്കൊതുങ്ങി..
മരിച്ചു കിടന്ന സ്നേഹവും സന്തോഷവും
ഉയിർത്തെഴുന്നറ്റ്,
പ്രതീക്ഷയുടെ പൊൻ പുലരിയെ കണികണ്ടു...
 

ജിയ പി ബിജു,
10 A ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത