നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ അങ്ങനെ ഒരു കൊറോണക്കാലം .

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk35026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അങ്ങനെ ഒരു കൊറോണക്കാലം -അന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങനെ ഒരു കൊറോണക്കാലം -അനുഭവക്കുറിപ്പ്


അഞ്ചാംക്ളാസിലേ എന്റെ അദ്ധ്യായനവർഷത്തിന്റെ അവസാനനാളുകളിലാണ് കൊറോണ എന്നരോഗത്തേപ്പറ്റി ഞാൻ അറിയുന്നത്.തുടർന്നുള്ളദിവസങ്ങളിലെ പത്രങ്ങളിൽ ഈ രോഗത്തിന്റെ ഭീകരതയെപ്പറ്റി എനിയ്കറിയുവാൻ സാധിച്ചു.വാർഷിക പരീക്ഷ തുടങ്ങുന്നതിന് ഏതാനും ദിവസം മുൻപ് എന്റെ ക്ളാസ്സ് ടീച്ചർ ഈ രോഗത്തെപ്പറ്റി കൂടുതൽ അറിയുന്നതിനായി പ്രൊജക്ടറിന്റെ സഹായത്തോടുകൂടി ഞങ്ങൾക്ക് വിശദമായ ഒരുക്ളാസ്സ് എടുക്കുകയുണ്ടായി.ഓരോ ദിവസം കഴിയും തോറും ദൃശ്യമാധ്യമങ്ങളിൽ ഭയാനകമായ റിപ്പോർട്ടുകൾ വന്നുതുടങ്ങി.ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ഒരു മാർക്കറ്റിൽ നിന്നുമാണ് ഇതിൻറെ ഉത്ഭവമെന്നും അശ്രദ്ധമായ ഭക്ഷണ രീതി മൂലം ഏതോ ഒരു ജീവിയിൽ നിന്നും ഉണ്ടായ വൈറസ് ആണെന്നും വിദഗ്ധരുടെ റിപ്പോർട്ടുകൾ വന്നു തുടങ്ങി.എന്റെ പരീക്ഷകൾ ഓരോന്നായി നടന്നു കൊണ്ടിരിക്കുമ്പോൾ ചൈനയിൽ നിന്നും രോഗത്തിൻറെ വ്യാപനം ഒരു മെഡിക്കൽ വിദ്യാർഥിയുടെ രൂപത്തിൽ എൻറെ ജില്ലയിലും എത്തിയിരുന്നു. കൂടാതെ അച്ഛന്റെ വീടിന് സമീപത്ത് വിദേശത്ത് നിന്നും വന്ന ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഞാൻ കൂടുതൽ ആശങ്കയിലായി, തുടർന്നുള്ള ദിവസങ്ങളിൽ ഇറ്റിലിയിൽ നിന്ന് വന്നവർക്കും രോഗം പിടിപെടുകയും സർക്കാർ കൂടുതൽ മുൻകരുതലുകളെടുക്കുകയും ഞങ്ങളുടെ പരീക്ഷകൾ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ അവധിക്കാലം നേരത്തേ എത്തിയതിൽ എനിയ്ക് വളരെ സന്തോഷം തോന്നിയിരുന്നു.
എന്നാൽ ദിനം പ്രതി കൊറോണയുടെ വ്യാപനം രൂക്ഷമാവുകയും ശാസ്ത്രലോകം അതിനെ Covid 19 എന്ന് നാമകരണം ചെയ്യുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങൾ ആകാംക്ഷയുടെതായിരുന്നു. മാർച്ച് 22 ഞായറാഴ്ച പ്രധാനമന്ത്രി ഇൻഡ്യയിൽ ജനാതാ കർഫ്യു പ്രഖ്യാപിച്ചു.അന്നുമുതൽ എനിയ്ക് വീടിന് പുറത്തിറങ്ങുവാൻ സാധിച്ചിരുന്നില്ല.മാർച്ച് 24 ആയപ്പോഴേക്കും അമ്മയ്കും ജോലിക്ക് പോകാൻ സാധിക്കാതെയായി.വിദേശത്ത് നിന്നും വരുന്നവരെ നിരീക്ഷണത്തിലാക്കുവാൻ സർക്കാർ തീരുമാനിക്കുകയും,സാമൂഹിക അകലം പാലിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു.ആരോഗ്യ വകുപ്പ് ശക്തമായ ഇടപെടലുകൾ നടത്തുകയും Break the chain ആവിഷ്കരിക്കുകയും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നും സാനിട്ടൈസർ ഉപയോഗിക്കണമെന്നും നിർദ്ദേശങ്ങൾ നൽകിയിരുന്നു. മാർച്ച് 24 മുതൽ ഏപ്രൽ 14 വരെ രാജ്യം അടച്ചിടുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും കേരളത്തിൽ 144 പ്രഖ്യാപിക്കുകയും ചെയ്തതോടെ എന്റെ അവധിക്കാല യാത്രകളെല്ലാം തന്നെ ഒഴിവാക്കേണ്ടിവന്നു. എല്ലാവർഷവും ഞങ്ങൾ പോകുന്ന ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേ ഉത്സവങ്ങളും മറ്റും ഉപേക്ഷിച്ചതോടെ വളരെയേറെ വിഷമമുണ്ടായി.അച്ഛന്റെ ജോലി അവശ്യ സർവ്വീസിൽ ഉൾപ്പെടുത്തിയതിനാൽ ദിവസവും പോകണം.പിന്നെ ആകെയുള്ള ആശ്വാസം അമ്മയോടും,അമ്മുമ്മയോടുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാം എന്നതാണ്.
ഞാൻ ഇപ്പോൾ അമ്മയോടൊപ്പം അടുക്കളയിൽ കയറി പാചക പരീക്ഷണങ്ങളൊക്കെ ചെയ്യും,TV കാണും,Craft Work ചെയ്യാനുള്ള സാധനങ്ങൾ ലഭ്യമല്ലെങ്കിലും വീട്ടിലുള്ളത് വെച്ച് കുറച്ചൊക്കെ ചെയ്യും,കൂടാതെ കുപ്പികളിൽ വർണ്ണങ്ങൾ ചാലിച്ച് മനോഹരമാക്കുകയും ചെയ്യും.കോവിഡിൻറെ പശ്ചാത്തലത്തിൽ അശരണർക്കൊരു കൈത്താങ്ങായി പുനലൂർ ഗാന്ധി ഭവനിൽ കുറച്ച് വസ്ത്രങ്ങളും ഭക്ഷണത്തിനുള്ള തുകയും നൽകാൻ സാധിച്ചു എന്നത് ഞങ്ങൾ ചെയ്ത എറ്റവും വലിയ പുണ്യമായി കരുതുന്നു.കേരളത്തിൽ ഇപ്പോൾ രോഗവ്യാപനത്തിൻറെ തീവ്രത ക്രമാനുഗതമായി കുറയുന്നതും, നിരീക്ഷണത്തിലുണ്ടായിരുന്ന ലക്ഷക്കണക്കിന് പേരിൽ പകുതിയിലേറെ പേരെയും ഒഴിവാക്കുകയും ചെയ്തതോടെ ആശങ്കയിൽ നിന്നും കരകയറും എന്ന പ്രതീക്ഷയിലാണ് ഞാൻ. ഇപ്പോൾ Lock down മെയ് മാസം 3 വരെ വീണ്ടും നീട്ടിയിരിക്കുന്നു.അവധിക്കാലം ഇനിയും ആഘോഷിക്കാം, പക്ഷേ ആരോഗ്യമാണ് പ്രധാനം .
അടുത്ത അദ്ധ്യയന വർഷം ആരംഭത്തിൽ തന്നെ ലോകത്ത് നിന്നും കോവിഡ് എന്ന മഹാമാരിയുടെ ഭീഷണി പൂർണമായും മാറണമേ എന്നുള്ള പ്രാർത്ഥനയിലാണ് ഞാൻ, ലോകമെങ്ങുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ചുകൊണ്ട് നിർത്തുന്നു, പണവും, പവറും ജീവൻ പോലുമില്ലാത്ത ഒരു കുഞ്ഞൻ വൈറസ്സിന് മുന്നിൽ ലോകം മുട്ടുകുത്തുന്ന ഭീതി ജനിപ്പിക്കുന്ന കാഴ്ചയിൽ നിന്ന് അതിവേഗം മോചിതരാകുവാൻ കഴിയണമേ എന്ന പ്രാർത്ഥനയോടെ, മറ്റു രാജ്യങ്ങളുടെ മുൻപിൽ നമ്മുടെ യശസ്സ് വാനോളമുയർത്തിയ ഭരണസംവിധാനത്തിന് എല്ലാ പിൻതുണയും നൽകിക്കൊണ്ട് നിർത്തട്ടേ...
ജയ്..ഹിന്ദ്.


മാളവിക.എസ്
5 B നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം