എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ രോഗത്തെ തടയൂ
ശുചിത്വം പാലിക്കൂ രോഗത്തെ തടയൂ
ഒരിക്കൽ ഒരു മരച്ചുവട്ടിൽ അച്ചുവും കൂട്ടുകാരും കളിക്കുകയായിരുന്നു. കളികഴിഞ്ഞു മണ്ണുപറ്റിയ കൈകൾപോലും കഴുകാതെ വീട്ടിലേക്കുപോയി. വീട്ടിലെത്തിയ അച്ചുവിനോട് 'അമ്മ കൈ കഴുകാൻ നിർദ്ദേശിച്ചു. അച്ചു അമ്മയോട് പറഞ്ഞു അല്പം കഴിയട്ടെ. അപ്പോൾ 'അമ്മ പറഞ്ഞു പാടില്ല ഇപ്പോൾതന്നെകഴുകണം. കൈകളിൽ പലതരം അണുക്കൾ കാണും. അത് നമുക്ക് കണ്ണുകൊണ്ട് കാണാൻപോലും കഴിയില്ല. ആഹാരത്തിലൂടെ അവയെല്ലാം നമ്മുടെ വയറ്റിൽ എത്തുകയും നമുക്ക് പലതരം രോഗങ്ങൾ പിടിപെടുകയും ചെയ്യും. അവൻ 'അമ്മ പറഞ്ഞതെല്ലാം സന്തോഷത്തോടെ അനുസരിച്ചു. കൈയും കാലും മുഖവും നന്നായി കഴുകി. അനുസരണയുള്ളകുട്ടിയായി വന്നിരുന്ന് ആഹാരം കഴിച്ചു. കളിയ്ക്കാൻ പോയപ്പോൾ ഉള്ള വിശേഷങ്ങൾ പങ്കുവച്ചു. ഇതേ സമയം അച്ചുവിന്റെ കൂട്ടുകാർ കൈയും കാലും മുഖവും കഴുകാതെ അനുസരണക്കേടു കാട്ടി നടക്കുകയായിരുന്നു .അവർ അവരുടെ അമ്മമാർ പറയുന്നത് കേൾക്കാതെ കൈ വൃത്തിയാക്കാതെ ആഹാരം കഴിച്ചു .അടുത്ത ദിവസം കളിയ്ക്കാൻ കൂട്ടുകാരാരും വരാത്തത് കാരണം അച്ചു വിവരം തിരക്കി . എല്ലാവർക്കും ഓരോരോ രോഗങ്ങൾ .ശുചിത്വമില്ലാതെ ആഹാരം കഴിച്ചതാണ് ഇതിനെല്ലാം കാരണമെന്ന് അവരുടെ അമ്മമാർ പറഞ്ഞു .എനിക്ക് എന്റെ അമ്മയെ ഓർത്തു അഭിമാനം തോന്നി .ഞാൻ തിരികെ വീട്ടിലെത്തി വിശേഷങ്ങൾ പറഞ്ഞു .ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന് ശരിക്കും മനസ്സിലായി .താങ്ക് യൂ അമ്മേ.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |