ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ മാറ്റമുണ്ടാകണം

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റമുണ്ടാകണം

ദിവസങ്ങളായി അവൾ അസ്വസ്ഥയാണ്. കാരണം വളരെ ലാഭകരമാണ്. പറമ്പിലെ മരങ്ങൾ മുഴുവൻ മുറിച്ചു വിൽക്കാൻ പോവുകയാണ്. വർഷങ്ങളോളം പഴക്കമുള്ള വൻമരങ്ങൾ. വലിയ ഒരു ആവാസവ്യവസ്ഥ കൂടിയാണ് അവ. പല തവണ അവൾ അതിനെ എതിർക്കാൻ ശ്രമിച്ചു. പക്ഷെ ഫലമുണ്ടായില്ല. "ഈ മരങ്ങൾ ഇവിടെ നിന്നോണ്ട് പ്രത്യേകിച്ച് ഒരു ഗുണോം ഇല്ല. ഇപ്പഴാണേല് തടിക്ക് നല്ല വെലയുണ്ട്. തത്വം പറഞ്ഞോണ്ട് ഇരുന്നാൽ അവിടെ ഇരിക്കാനേ പറ്റൂ ജീവിക്കാൻ പറ്റൂല. "അച്ഛന്റെ വാക്കുകൾ എതിർക്കാൻ അവൾക്ക് കഴിഞ്ഞില്ല. മരങ്ങൾക്കിടയിലൂടെ അവൾ നടന്നു. ഇലകൾക്കിടയിൽ ദുഃഖം തളം കെട്ടി കിടക്കുന്നത് അവൾ കണ്ടു. കുഞ്ഞിക്കിളികളുടെ കൊഞ്ചലുകൾ കാറ്റിന് താളമേകി. മറ്റുള്ളവർക്കായി ഇത്രയും കാലം മരങ്ങൾ എന്തെല്ലാം പ്രദാനം ചെയ്തു. അവസനം മനുഷ്യന്റെ സ്വാർത്ഥചിന്തയിൽ അവയുടെ അവസാനം കുറിക്കപ്പെടുന്നു. മറ്റെന്തിനെക്കാളും മൂല്യം മനുഷ്യൻ പണത്തിനു നൽകുന്നു. മനുഷ്യന്റെ ചിന്തയിൽ മാറ്റമുണ്ടാകണം. ഇല്ലെങ്കിൽ ........ മനുഷ്യരാശിയുടെ പതനത്തിലേക്ക് അത് നയിക്കും. എല്ലാം വളരെ പെട്ടെന്നായിരുന്നു രണ്ട് ദിവസത്തിനുള്ളിൽ മരങ്ങളെല്ലാം പണമായി മാറി. മരത്തിനെക്കാൾ വലുതായി മരത്തിനെ കാണുന്നു. എന്നാൽ പണം ജീവവായുവോ തണലോ ഏകിയില്ല. പറമ്പ് വിജനമായിരിക്കുന്നു. മരങ്ങളിലെ കൂടുകൾ നിലത്ത് ചിതറി കിടന്നു. പ്രകൃതിയുടെ നിലവിളി പോലെ കുഞ്ഞിക്കിളികളുടെ കരച്ചിലുകൾ വായുവിൽ തങ്ങി നിന്നു. ആ മരങ്ങൾ അപ്രത്യക്ഷമായതിൽ വീട്ടിൽ ആർക്കും അസ്വാഭാവികമായി ഒന്നും തന്നെ തോന്നിയില്ല. എന്നാൽ അവളുടെ മനസ്സിൽ അത് വലിയ മുറിവാണ് ഏൽപ്പിച്ചത്. ജനാലയിലൂടെ കിളിക്കൂടുകൾ നോക്കി അവളിരുന്നു. മഴയുടെ തുള്ളികൾ മുറിവേറ്റ ഭൂമിയെ പുണരാനായി എത്തി. പ്രകൃതിയുടെ കണ്ണുനീരുപോലെ അത് പെയ്തിറങ്ങി.... മഴകോരിച്ചൊരിയുകയാണ്. മുറ്റത്തെ മുല്ലപ്പൂവ് മഴയിൽ കുളിച്ച് അതീവ സുന്ദരിയായിരിക്കുന്നു. ജനാലയിലൂടെ മഴ നോക്കിയിരിക്കുന്ന അവളുടെ മനസ്സിന്റെ അകത്തളങ്ങൾക്ക് മഴ കുളിരേകി. ചിന്തകളുടെ പാതകൾക്ക് തടസ്സമുണ്ടായിരിക്കുന്നു.അവ വഴി മാറി സഞ്ചരിക്കും എന്ന് പ്രത്യാശിക്കാം. മാറ്റം അനിവാര്യമാണ്. മാറ്റമുണ്ടാകണം.

വൈഷ്ണവി എ വി
+2 ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം