Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും ആരോഗ്യവും
ദൈവം കനിഞ്ഞു നൽകിയ ദാനമാണ് പരിസ്ഥിതി. പരിസ്ഥിതിയെ കാത്തു പരിപാലിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. മനുഷ്യൻ പരിസ്ഥിതിയെ എത്ര രൂക്ഷമായിട്ടാണ് മലിനമാക്കിയതെന്നു ഈ കൊറോണക്കാലം കാണിച്ചു തരുന്നു.
മുപ്പതു വർഷങ്ങൾക്കു ശേഷം പഞ്ചാബിൽ നിന്നും ഹിമാലയ പർവതത്തെ വ്യക്തമായി കാണാൻ കഴിഞ്ഞു. ഡൽഹിയിലെ നിവാസികൾ വർഷങ്ങൾക്ക് ശേഷം തെളിഞ്ഞ ആകാശത്തെ കാണുന്നു. ഗംഗ, യമുന തുടങ്ങിയ നദികൾ മാലിന്യങ്ങളില്ലാതെ തെളിഞ്ഞൊഴുകുകയാണെന്നും അവയിലെ വെള്ളം കുടിക്കാൻ യോഗ്യമാണെന്നും അന്തരീക്ഷ മലിനീകരണം എൺപതു ശതമാനം കുറഞ്ഞുമെന്നുള്ള വാർത്ത പത്ര മാധ്യമങ്ങളിലൂടെയും മറ്റും
നാം വായിച്ചിരിക്കുകയോ അറിഞ്ഞിരിക്കുകയും ചെയ്തുവല്ലോ. എന്തുകൊണ്ടാണ് ഈ മാറ്റങ്ങൾ സംഭവിച്ചത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ലോക്ക് ഡൗണിന്റെ ഭാഗമായി നമ്മൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തന്നെയാണ് ഈ മാറ്റങ്ങൾക്കു പിന്നിൽ. ഇപ്പോൾ വ്യാവസായിക മാലിന്യങ്ങൾ അശാസ്ത്രീയമായി പുറന്തള്ളുന്നില്ല, ആഹാരസാധനങ്ങൾ കരുതലോടെ ഉപയോഗിക്കുന്നു, മാലിന്യങ്ങൾ വലിച്ചെറിയുന്നില്ല, അക്കാരണത്താൽ തന്നെ ആരെയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നില്ല, ആവശ്യത്തിന് മാത്രം വാഹനങ്ങൾ നിരത്തിലോടുന്നു, അന്തരീക്ഷ മലിനീകരണമില്ല, ശബ്ദ മലിനീകരണം ഇല്ലേയില്ല. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങളില്ല, ആർഭാടമില്ല, ആരവങ്ങളില്ല. ഒഴിവു സമയം വീടും പരിസരവും കുടുംബ സമേതം ശുചിയാക്കുന്നു. മരങ്ങൾ വച്ചു പിടിപ്പിക്കുന്നു. പച്ചക്കറി കൃഷി ചെയ്യുന്നു. തിരക്കു പിടിച്ച ജീവിതത്തിനിടക്ക് കാണാൻ കഴിയാത്ത പ്രകൃതി സൗന്ദര്യം മതിയാവോളം നാം ആസ്വദിക്കുന്നു.നഷ്ട്ടപ്പെട്ടു എന്നു കരുതിയ ആരോഗ്യം പ്രകൃതി തിരികെ തരുന്നു. നമ്മുടെ പ്രവൃത്തി കളാണ് പരിസ്ഥിതിയെ മനോഹരമാക്കുകയോ, വിരൂപമാക്കുകയോ ചെയ്യുന്നത് എന്നുള്ള സത്യം നാം മറക്കാതിരിക്കാം. നമ്മുടെയും വരും തലമുറയുടെയും സന്തോഷകരവും ആരോഗ്യകരവുമായ ജീവിതത്തിനു പരിസ്ഥിതിയെ സംരക്ഷിക്കാം സ്നേഹിക്കാം.
<\P>
Akhil. T
|
4 A [[|സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി]] NORTH ഉപജില്ല THIRUVANANTHAURAM അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
|