സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി

19:40, 2 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jollyjose (സംവാദം | സംഭാവനകൾ)

സെന്റ് മൈക്കിള്‍സ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി

സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി
വിലാസം
കടുത്തുരുത്തി

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2010Jollyjose




ചരിത്രം

കടുത്തുരുത്തിയുടെ സാംസ്കാരിക കേന്ദ്രമായ സെന്റ് മൈക്കിള്‍സ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേല്‍ക്കുമേല്‍ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1920ല്‍ കടുത്തുരുത്തി സെന്‍റ് മേരീസ് വലിയ പള്ളിയോട് അനുബന്ധിച്ച് സെന്‍റ് മൈക്കിള്‍സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ സ്ഥാപിതമായി. ബഹുമാനപ്പെട്ട ചാക്കോ പള്ളിക്കുന്നേല്‍ അച്ചനായിരുന്നു സ്ഥാപക ഡയറക്ടര്‍.പ്രസിദ്ധ വിദ്യാഭ്യാസ പ്രവര്‍ത്തകനും കോട്ടയം രൂപതയുടെ മെത്രാനും ആയിത്തീര്‍ന്ന മാര്‍ തോമസ് തറയില്‍ തിരുമേനിയായിരുന്നു പ്രഥമ ഹെഡ്മാസ്ററര്‍. കടുത്തുരുത്തിയിലെ വിശാല മനസ്കരായ കാരണവന്‍മാരുടെ പരി ശ്രമഫലമായാണ് സ്കൂള്‍ പടുത്തുയര്‍ത്തിയത്. 1947സെന്‍റ് മൈക്കിള്‍സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.1970 ല്‍സ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 1998ല്‍ സെന്‍റ് മൈക്കിള്‍സ് ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 2003ല്‍ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ളാസ്സുകള്‍ ആരംഭിച്ചു. പുതുതായി സ്കൂള്‍ ഗ്രൗണ്ട്, സ്കൂള്‍ ലൈബ്രറി, സ്കൂള്‍ കെട്ടിടം എന്നിവ നിര്‍മ്മിച്ചു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്. ലൈബ്രറിയോടനുബന്ധിച്ച് റീഡിംഗ് റൂം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു ആനുകാലിക പ്രസിദ്ധീകരണളും ഇംഗ്ളീഷ് മലയാളം പത്രമാസികകളും കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1949-50 ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പില്‍ 1950 - 56 ശ്രീമതി ശോശാമ്മ ചെറിയാന്‍ 1956-71 റവ. സി. റോസ് ജോസഫ്
1971-77 റവ. സി. ആല്‍ഫ്രിഡാ
1977 - 1979 റവ. സി.ആന്‍സി ജോസ്
1978 – 1983 ,1985 -1987 ,റവ. സി. മരിന
1983 – 1985 റവ. സി. ഹാരോള്‍ഡ്
1987 - 1994 റവ. സി.ലിസ്യു
1994 – 2000 റവ. സി.ലയോണിലാ
2000-200 കെ ജെ ത്രേസ്യാമ്മ
2009- ജോസ് എം ഇടശ്ശേരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.756727" lon="76.50476" zoom="18" width="350" height="350" selector="no"> 11.071319, 76.078262, MMET HS Melmuri 6#B2758BC5 9.756853, 76.504701 st agnes g h s muttuchira </googlemap>