എച്ച്.എസ്.വലിയകുളം/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38072 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിസംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിസംരക്ഷണം

“ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമ്രതിയിൽ നിനക്കാത്മശാന്തി ഇത് നിന്റെ (എന്റയും) ചരമശുശ്രുഷയ്ക്. ഹ്രദയത്തിലിന്നേ കുറിച്ച ഗീതം.....”

<
                                                                                             ഒ.എൻ.വി.കുറുപ്പ്
  

ഭൂമി ഇനിയും മരിച്ചിട്ടില്ല പക്ഷെ അവൾ ആസന്നമ്രത്യുവിലാണ് .ഇത് സ്വാഭാവികമായും സംഭവിച്ചതല്ല മനുഷ്യന്റെ സ്വാർത്ഥതയും ആസക്തിയും ആഡംബരഭ്രമവുമാണ് ഈ ദുരന്തത്തിന്റെ കാരണം . ഇതിൽ കവിയായ ഒ.എൻ.വിക്കുണ്ടായ ഹ്രദയനൊമ്പരത്തിന്റെ ബഹിർസ്ഫുരമാണ് ഈ ചരമ ഗീതം. കവികളേയും കലാകാരൻമാരേമയും മാത്രമല്ല ,പ്രക്രതിയേ സ്നേഹിക്കുന്ന എല്ലാവരേയും വേദനിപ്പിക്കുന്ന ഒരു ആഗോള പ്രശനമാണ് പരിസ്ഥിതിമലിനീകരണം. പരിസ്ഥിതി എന്ന പദത്തിന്റെ വാച്യാർത്ഥം "ചുറ്റുപാട്'” അഥവ "വലയം ചയ്തിരിക്കുന്നത്" എന്നാണ് . മനുഷ്യർ , പക്ഷിമ്രിഗാദികൾ , സസ്യജാലങ്ങൾ ,മണ്ണ് ജലം, വായു , ആകാശകോശങ്ങൾ ആദി യായവ പരസ്പരം ബന്ധപ്പെട്ടവയാണ്.ഇവയിൽ ഏതെങ്കിലും ഒന്നിന്റെ വൈകല്യമൊ നാശമൊ മറ്റുള്ളവയേ മുഴുവൻ ബാധിക്കും .വായു മലിനമായാൽ അതു ശ്വസിക്കുന്ന ജീവജാലങ്ങൾ അത്രയും രോഗാതുരമായിതീരും.ജലം മലിനമായാലുള്ള കാര്യം പറയണ്ട.ഇന്ന് നാം ഈ പറയുന്ന അവസ്ഥയിൽ എത്തി ചേർന്നു.

എല്ലാ മൂല്യങ്ങളുടെയും അടിസ്ഥാനവും മാനദണ്ഡവും മനുുഷ്യനാണന്ന ചിന്തയാണ് പരിസ്തിതിപ്രശ്നത്തിന്റെ മുഖ്യ കാരണം വായു മലിനമായി അന്തരീക്ഷ താപം അതി കഠിനമായി, ഓസോൺ പാളിയിൽ വിള്ളൽ വീണു. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് മൂലം അതിൽ അടങ്ങിയിരിക്കുന്ന അൾട്രാവയലറ്റ് കിരണങ്ങൾ നമുക്ക് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ സമ്മാനിക്കുന്നു. മനുഷ്യൻ മറ്റു ജീവജാലങ്ങൾ പ്രക്രതിയുടെ നിലനില്പിൻ അനിവാര്യമായ മറ്റു വസ്തുക്കൾ ഇവയുടെ സംരഷണത്തിൽ ആണ് പരിസ്ഥിതി നിലനിൽക്കുന്നത് സർവ്വ ജീവജാലങ്ങളുടേയും സഹവർത്തിത്വം മാത്രം ഉന്നം വച്ചുള്ള മഹത്തായ പ്രവർത്തനം , ടാഗോർ ഉന്നയിച്ച അതെ ആശയം , “ ലോക സമസ്തോ സുഖിനോ ഭവന്തു" ഇതാകട്ടെ നമ്മുടെ മുദ്രാവാക്യം.

അനുശ്രീ
8b എച്ച് എസ് വലിയകുളം
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം