ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shiriya11014 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color=1 }} ഇന്ന് നാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

ഇന്ന് നാം ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് രോഗപ്രതിരോധം. ഇന്ന് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് തന്നെ ലോകത്തെ കിടുകിടാ വിറപ്പിച്ച കോവിഡ്-19 നെതിരെ നടത്തുന്ന രോഗപ്രതിരോധം. ചൈനയിലെ റുഹാൻ എന്ന ലോകത്തിന്റെ ഒരു മൂലയിൽ നിന്ന് പുറപ്പെട്ട ഈ വൈറസ് ലോകത്തെ മുഴുവൻ വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ മാഹാമാരിക്കെതിരെ മരുന്ന് കണ്ടെത്താൻ ലോകത്തിനായിട്ടില്ല. അതുകൊണ്ട് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരുന്നതിന് മുമ്പ് അതിനെ പ്രതിരോധിക്കുന്നതാണ്. അതിനാലാണ് നമ്മുടെ അധികാരികൾ നമ്മോട് മുൻകരുതലുകളെടുക്കാൻ പറയുന്നത്. രോഗപ്രതിരോധത്തിൽ കേരളത്തിന്റെ സ്ഥാനം വളരെ മുൻപന്തിയിലാണ്. നിപ വൈറസ് വന്നപ്പോൾ നമ്മുടെ കേരളത്തിൽ നടന്ന പ്രതിരോധപ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. കേരളത്തെ മുഴുവൻ നശിപ്പിക്കാൻ സാധ്യതയുണ്ടായിരുന്ന നിപയെ വളരെ ശക്തമായ പ്രതിരോധ കവചം തീർത്ത് ഇല്ലാതാക്കി. അതുപോലെത്തന്നെയാണ് കോവിഡ്-19 എന്ന മഹാമാരിയും. ഇന്ത്യയിലെ തന്നെ കൊറോണ വൈറസ് ബാധിച്ചവരിൽ ഒന്നാമരായിരുന്ന കേരളം ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തി കേരളത്തെ അതിൽ നിന്ന് പിന്നിലാക്കി. നിരവധി പേർ രോഗത്തിൽ നിന്ന് മുക്തി നേടി. അതുകൊണ്ടു തന്നെ ഇപ്പോൾ നമ്മുടെ കേരളം കൊറോണ വൈറസിൽ നിന്നും മുക്തമായി വരികയാണ് എന്ന് നമുക്ക് ധൈര്യത്തോടെ പറയാം.

    പ്രതിരോധം എന്ന് പറയുന്നത് രോഗത്തെ മരുന്നുകൊണ്ട് ചികിത്സിക്കുന്നതിനെ മാത്രമല്ല, രോഗം വരാതെ കാത്തുസൂക്ഷിക്കാൻ വേണ്ടിയെടുക്കുന്ന മുൻകരുതലുകളും പ്രതിരോധമാണ്. നമ്മുടെ ശരീരത്തിൽ തന്നെ രോഗപ്രതിരോധത്തിനുള്ള സംവിധാനങ്ങളുണ്ട്. നമ്മുടെ രക്തത്തിലെ പ്ലേറ്റ്ലെ റ്റുകളും ശ്വേതരക്താണുക്കളും ആ ധർമ്മം നിറവേറ്റാൻ വേണ്ടിയുള്ളതാണ്. എന്നാൽ ചില സമയങ്ങളിൽ പ്രതിരോധ സംവിധാനം ഉത്തേജിക്കപ്പെടുന്നതിന് സമയം കുറച്ചധികമായാൽ രോഗാണുക്കൾ പെരുകുകയും പ്രതിരോധസംവിധാനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. ഇത് തടയാൻ വേണ്ടിയാണ് നാം വാക്സിനുകൾ സ്വീകരിക്കുന്നത്. ഏത് രോഗത്തിന് വേണ്ടിയാണോ വാക്സിൻ സ്വീകരിച്ചത് ആ രോഗം ഭാവിയിൽ വരാതിരിക്കാൻ അവ സഹായിക്കുന്നു. എന്നാൽ വാക്സിൻ സ്വീകരിക്കുന്നത് എതിർക്കുന്ന ചിലയാളുകളെ നമ്മുടെ സമൂഹത്തിൽ കാണാൻ സാധിക്കും. അവർ അവയ്ക്കെതിരെ പ്രവർത്തിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവരെ എതിർക്കാനും വാക്സിനിന്റെ പ്രാധാന്യം മനസ്സിലാക്കാനും നാം പ്രാപ്തമാകേണ്ടത് അത്യാവശ്യമാണ്. 
    രോഗപ്രതിരോധ സംവിധാനത്തിലെ ഒരു പ്രധാന ഘടകമാണ് ശുചിത്വം. നാം നമ്മുടെ ജീവിതത്തിൽ ശുചിത്വം പാലിച്ചാൽ എല്ലാ രോഗങ്ങളെ തൊട്ടും ഒരു പരിധിവരെ നാം സുരക്ഷിതരാകും. അതുകൊണ്ട് തന്നെ ഈ കോവിഡ് 19 ഭീതിയുടെ കാലത്ത് ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ പുറത്തു പോയി തിരിച്ചു വന്ന ഉടൻ സോപ്പോ ഹാൻഡ് വാഷോ ഇട്ട് കൈ കഴുകുക. അതുവഴി നമ്മുടെ കൈയിൽ പറ്റിയിരിക്കുന്ന വൈറസും മറ്റും നശിക്കുന്നു. പുറത്തേക്കു പോകുമ്പോൾ മാസ്‌ക് ധരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക് ധരിക്കുന്നതു വഴി രോഗാണുക്കൾ വായുവിലൂടെ നമ്മുടെ ശരീരത്തിലെത്തുന്നത് തടയുന്നു. വായയോ മൂക്കോ കൈകൊണ്ട് തൊടാതെ ശ്രദ്ധിക്കുക. മറ്റുള്ളവർക്ക് കൈ കൊടുക്കുന്നതും മറ്റു സമ്പർക്കങ്ങളും ഒഴിവാക്കുക. രോഗനിരീക്ഷണത്തിൽ കഴിയുന്നവർ മറ്റുള്ളവരുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുക. ഇങ്ങനെയെല്ലാം നമുക്ക് കൊറോണ വൈറസ് ശരീരത്തിലെത്തുന്നത് തടയാം. 
    പിന്നെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതു വഴിയും രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും . മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, ജലം മലിനമാക്കാതിരിക്കുക തുടങ്ങിയവ വഴി നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. ഇതുവഴി ഈച്ച, കൊതുക്, മറ്റു രോഗാണുക്കൾ  ഇവയുടെ പെരുകൽ തടയാനും അവ മുഖേനയുള്ള രോഗങ്ങളെ പ്രതിരോധിക്കാനും നമുക്ക് സാധിക്കും. അതുപോലെ രോഗപ്രതിരോധസംവിധാനത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പോഷകാഹാരങ്ങൾ കഴിക്കുക എന്നത്. പോഷക ഗുണങ്ങളുള്ള ആഹാരങ്ങൾ കഴിക്കുന്നതു വഴി രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ശരീരത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു.
    ശുചിത്വവും പരിസ്ഥിതിസംരക്ഷണവും മറ്റും ഉള്ള പ്രതിരോധ സംവിധാനങ്ങളാൽ നമുക്ക് ഏതു രോഗത്തിൽ നിന്നും മുക്തി നേടാൻ സാധിക്കും. അധികാരികളുടെയും പൊലീസുകാരുടെയും നിർദ്ദേശങ്ങളനുസരിച്ച്, വീട്ടിൽ തന്നെ ഇരുന്ന് യാതൊരു വിധ ജാതി-മത-ലിംഗ-രാഷ്ട്രീയ വിവേചനമില്ലാതെ ഒറ്റക്കെട്ടായി കോവിഡ് 19-നെതിരെ പോരാടാം. ഇതുപോലുള്ള ഏതു രോഗത്തെയും നേരിടാൻ നാം ഐക്യത്തോടെ നിന്ന് പ്രതിരോധപ്രവർത്തനങ്ങൾ ചെയ്യാൻ പ്രാപ്തരാവണം. അങ്ങനെയാകാൻ നമുക്ക് ശ്രമിക്കാം. ശ്രമിച്ചാൽ കിട്ടാത്തതായി ഒന്നുമില്ലല്ലോ. അതുകൊണ്ട് ഇനിയൊരു കൊറോണ വൈറസ് വരാതിരിക്കാൻ നമുക്ക് പോരാടാം.....
ആസ്യമ്മ തസ്ലീമ
10A ജി.എച്ച്.എസ്.എസ്.ഷിറിയ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം