എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebapaul (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

പ്രതിരോധിക്കും നാം
 സകലത്തിനെയും
സ്നേഹമാം മഹാ ചങ്ങല കോർക്കും
പ്രതിരോധനം എന്നൊരു മഹാമന്ത്രത്താൽ
അതിജീവിക്കും നാം എല്ലാറ്റിനെയും
പ്രതിരോധനം മനുഷ്യജീവിതം തൻ അതിജീവനം
തോൽക്കില്ല ഒന്നിലും പ്രതിരോധിക്കും നമ്മൾ
സകല മഹാവ്യാധിയും മറഞ്ഞീടും
പ്രതിരോധം എന്നൊരു മഹാ അല തൻ മുൻപിൽ
ചെറുപുഞ്ചിരി തൻ മധുരത്തോടെ കൈകോർക്കും നാം
പ്രതിരോധിക്കാം ഈ മഹാദുരന്തത്തെ
പ്രതിരോധം എന്നതോ ഒരു വാക്കാൽ
ഒതുങ്ങുന്നതല്ലതു മനുഷ്യ ജീവനൊടുള്ളൊരുജ്വല പോരാട്ടം
സൂര്യനെ പോൽ ഉദിച്ചുയരുന്ന വ്യാധിയെയും
സൂര്യ കിരണങ്ങളാൽ മുറിവേല്പിച്ച
പാടുകളെയും, കത്തി ജ്വലിച്ച നിമിഷങ്ങളെയും
അതിജീവിച്ചു സന്തോഷത്താൽ ഉരുവിടും നമ്മൾ
ഒരു വാനമ്പാടി തൻ മധുര സംഗീതം പോലെ
പ്രതിരോധം എന്നതോ അതിജീവനം തൻ പോരാട്ടം
കൊടും താപത്തിൻ അസ്തമയം കാണും നാം
വൈകിടാതെ നനവാർന്നൊരു

സോനാ ആർ കുമാർ
7 A എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത