മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വവീട് നമ്മുടെ വീട്
ശുചിത്വവീട് നമ്മുടെ വീട്
ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു കൊച്ചു വീടുണ്ടായിരുന്നു. ആ വീട്ടിൽ അച്ഛൻ , 'അമ്മ , ചേച്ചി , അനുജത്തിയും ഉണ്ടായിരുന്നു. ഒരു ദിവസം ചേച്ചിയും അനുജത്തിയും മുറ്റത്തിരുന്ന് മണ്ണപ്പം ചുട്ടുകളിക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞു 'അമ്മ ഉച്ചഭക്ഷണം കഴിക്കാൻ വിളിച്ചു. ചിന്നുവും മിന്നുവും ഭക്ഷണം കഴിക്കാനായി അകത്തേയ്ക്ക് ഓടി. അപ്പോൾ ചിന്നു പറഞ്ഞു മിന്നു കൈ കഴുകാതെ ഭക്ഷണം കഴിക്കാൻ പാടില്ല. മിന്നു അത് കേൾക്കാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി. ചിന്നു കൈ കഴുകി ഭക്ഷണം കഴിക്കാൻ തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ മിന്നുവിന് വയറു വേദനിക്കാൻ തുടങ്ങി. ഉടൻ തന്നെ അച്ഛനും അമ്മയും മിന്നുവിനെക്കൂട്ടി ആശുപത്രിയിലേക്ക് പോയി. ഡോക്ടർ ചോദിച്ചു : എന്താണ് അസുഖം?. മിന്നു പറഞ്ഞു : വയറുവേദന . ഡോക്ടർ ചോദിച്ചു : എന്താണ് കഴിച്ചത്? , ഉച്ചഭക്ഷണം ,കറിയിൽ ഉപയോഗിച്ച പച്ചക്കറികൾ പാഴായതാണോ ? മിന്നു നീ കൈ കഴുകിയാണോ ഭക്ഷണം കഴിച്ചത് ? മിന്നു പറഞ്ഞു : കൈ കഴുകിയിട്ടില്ല ഡോക്ടർ. ഡോക്ടർ : മിന്നുവിന് കുഴപ്പമില്ല കൈ കഴുകാത്തതു കൊണ്ടാണ് വയറുവേദന വന്നത് ഞാൻ ഒരു മരുന്ന് നൽകാം അത് കഴിച്ചാൽ വേദന മാറും. അവർ വീട്ടിലേക്ക് മടങ്ങി. അന്ന് മുതൽ മിന്നു കൈ കഴുകാതെ ഭക്ഷണം കഴിച്ചിട്ടില്ല .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ