ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/പരിസരശുചിത്വവും രോഗപ്രതിരോധവും
പരിസരശുചിത്വവും രോഗപ്രതിരോധവും
നമ്മുടെ ചുറ്റുപാടും ശ്രദ്ധിക്കുകയാണെങ്കിൽ പരിസരം വൃത്തിഹീനമായാണ് കാണപ്പെടുന്നത്.വീടും പരിസരവും മലിനമാകാതെ സൂക്ഷിക്കണം .ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കണം.ഭക്ഷണപദാർത്ഥങ്ങൾ, കേടായ പച്ചക്കറികൾ എന്നിവ ആവശ്യമായ രീതിയിൽ അതായത് ബയോഗ്യാസ് പ്ളാന്റുകൾ പോലുള്ള സംവിധാനങ്ങൾ വഴി ഉപയോഗിക്കാവുന്നാതാണ്.ഉപയോഗശൂന്യമായ വസ്തുക്കൾ വലിച്ചെറിയുന്നത് പരിസരം മലിനമാകാൻ കാരണമാകുന്നു.പരിസരശുചിത്വം പോലെ പ്രധാനമാണ് വ്യക്തിശുചിത്വവും. നമ്മുടെ രാജ്യത്തിൽ ഒട്ടനവധി രോഗങ്ങൾ പിടിപെടുകയും അതിന് ആവശ്യമായ രീതിയിൽ ചികിത്സ നൽകി നമ്മുടെ രാജ്യത്തെ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്.ഇപ്പോൾ നമ്മുടെ രാജ്യത്ത് പിടിപെട്ട വൈറസാണ് "കൊറോണ അഥവാ കോവിഡ് 19”. ഈ മഹാമാരിയെ തുരത്താൻ ലോകം മുഴുവൻ ഒത്തൊരുമയോടുകൂടി മുന്നേറണം.ഈ രോഗം പിടിപെട്ട് ഒാരോ രാജ്യത്തും ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ആശുപത്രിയിൽ ആകുകയും ചെയ്തു.ഇതിന് പ്രധാനമായും വേണ്ടത് "വ്യക്തിശുചിത്വമാണ് ." തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് വായ പൊത്തുകയോ മാസ്‍ക്ക് ധരിക്കുകയോ ചെയ്യേണ്ടതാണ്. ഹസ്‍തദാനത്തിനു പകരം നമസ്‍കാരം പറയുകയും വേണം.വ്യക്തികളുമായി കൂടുതൽ അടുക്കാതെ അകലം പാലിക്കണം .പുറത്ത് പോയി വന്നാൽ കൈയും കാലും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.ഇതൊക്കെ ചെയ്താൽ ഒരു വ്യക്തിയേയും സമൂഹത്തെയും രാഷ്‍ട്രത്തെയും നമുക്ക് ഈ മഹാമാരിയിൽ നിന്നു രക്ഷിക്കാം.ഇതിനു വേണ്ടി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന രാഷ്‍ട്രിയ സാമൂഹിക ആരോഗ്യ പ്രവർത്തകർക്കും പ്രത്യേകിച്ച് "മാലാഖമാരായ നഴ്‍സ്മാർക്കും" ഈ അവസരത്തിൽ എൻെറ കൂപ്പുകൈ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ