ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/അക്ഷരവൃക്ഷം/ആരോഗ്യമുള്ള സമൂഹം
ആരോഗ്യമുള്ള സമൂഹം
ദൈവത്തിൻെറ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും,ആരോഗ്യത്തിൻെറയും വൃത്തിയുടെയും ഒക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ്.നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്.സ്വാർത്ഥതയുടെ പര്യായമായി മാറിക്കൊണ്ടിരിക്കുന്ന മലയാള മനസ്സുകളുടെ ഈ പോക്ക് അപകടത്തിലേക്കാണ്. നാം ജീവിക്കുന്ന ചുറ്റുപാടിൻെറ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്.ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവർക്കാണ് പരിസ്ഥിതിനാശം പ്രത്യക്ഷാനുഭവമായി മാറുക.ക്രമേണ എല്ലാ വിഭാഗം ജനങ്ങളിലേക്കും വ്യാപിക്കുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളിലൊന്നായി മാറുകയാണ് ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങൾ. പാടം നികത്തിയാലും ,മണൽ വാരി പുഴ നശിച്ചാലും,വനം വെട്ടിയാലും,മാലിന്യകൂമ്പാരങ്ങൾ കൂടിയാലും,കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവും ഇല്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റപ്പെടേണ്ടതാണ്.ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് തിരിച്ചറിഞ്ഞ് ബോധപൂർവ്വമായി ഇടപെട്ടുകൊണ്ട് ഭൂമിയെ സംരക്ഷിക്കാൻ നാം തയ്യാറായില്ലെങ്കിൽ ഭാവി തലമുറയ്ക്ക് ഇവിടം വാസയോഗ്യമല്ലാതായി മാറും. മസ്തകമുയർത്തി എഴുന്നേറ്റ് നിൽക്കുന്ന മലനിരകളും ഋതുഭേദത്തിൻെറ കാലപ്രമാണത്തിൽ കുടമാറ്റം നടത്തുന്ന കാട്ടുമരങ്ങളും തെങ്ങും മാവും പ്ളാവും കാച്ചിലും ചേമ്പും ചേനയുമെല്ലാം സ്നേഹിച്ചു ജീവിച്ച നമ്മുടെ മണ്ണ് കൊള്ളപ്പണക്കാരന് തീറെഴുതി കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഏറുമാടങ്ങളിലേക്ക് കുടിയേറുന്ന മലയാളി കേരളത്തിൻെറ തനത് പരിസ്ഥിക്ക് ഒരുപാട് ഭീഷണി ഉയർത്തുന്നു. പരിസ്ഥിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ അല്ലെങ്കിൽ ജീവിതരീതി വേണ്ട എന്ന തിരിച്ചറിവ് സ്വയം ഉണ്ടാകാത്തിടത്തോളം കാലം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സാധ്യമല്ല. പരിസ്ഥിതി സൗഹാർദമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും സ്വയം തയ്യാറാവണം.പാഠ്യപദ്ധതിയിൽ പരിസ്ഥിതി സംരക്ഷണത്തിൻെറ ആഴത്തിലുള്ള പഠനം ഏർപ്പെടുത്തണം. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം നമുക്ക് വേണ്ട എന്ന് പറയാനുള്ള ഇച്ഛാശക്തി നാം ആർജ്ജിക്കണം. "മാതാ ഭൂമി പുത്രോഹം പൃഥിതാ"(ഭൂമി എൻറ അമ്മയാണ് ഞാൻ മകനും) എന്ന വേദ ദർശന പ്രകാരം പ്രകൃതിയെ അമ്മയായ് കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും നാം തയ്യാറാവണം.ഭാരതീയ സംസ്കൃതിയുടെ ഭാഗമായ കേരള സംസ്കാരത്തിലും പരിസ്ഥിതി ബോധം ആഴത്തിലുണ്ട്.ധാരാളം ചെടികളും വൃക്ഷങ്ങളും നട്ടു പിടിപ്പിക്കുകയും മാലിന്യങ്ങൾ പൊതുസ്ഥലത്ത് വലിച്ചെറിയാതെയും ഭൂമിയെ നമുക്ക് സംരക്ഷിക്കാം.വരും തലമുറയ്ക്ക് ശുദ്ധവായു ശ്വസിക്കാൻ നമുക്ക് ഭൂമിയെ കാത്തു സൂക്ഷിക്കാം. “Rest is Rust”എന്നാണല്ലോ.നമ്മുടെ സമൂഹം ആരോഗ്യ കാര്യത്തിൽ ശുഷ്കാന്തി ഇല്ലാത്തവരാണ് എന്നുള്ളത് അനിഷേധ്യമായ കാര്യമാണ്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വരുത്തുന്നത് ഏതെങ്കിലും രോഗം വരുമ്പോൾ മാത്രമാണ്.എല്ലാവർക്കും ആരോഗ്യം എന്നത് ഒരു സങ്കല്പ സ്വർഗം മാത്രമാണെങ്കിലും അല്പം ശ്രദ്ധയുണ്ടെങ്കിൽ ശരീരത്തിനും മനസ്സിനും ഒരു പരിധിവരെയെങ്കിലും ആരോഗ്യം നേടിയെടുക്കുവാൻ സാധിക്കുന്നതാണ്.നമ്മുടെ വയസ്സ് മുന്നോട്ട് പോകുന്നത് തന്നെ ഓക്സീകരണം എന്ന പ്രതിഭാസം മൂലമാണ്.മിതമായെങ്കിലും വ്യായാമം ചെയ്യുന്നവർക്ക് പ്രതിരോധ ശക്തിയും കൂടിയിരിക്കും. നമ്മുടെ സമൂഹത്തിൽ നാല് വിഭാഗം മനുഷ്യരുണ്ട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ