ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കർഷകനു കിട്ടിയ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
കർഷകനു കിട്ടിയ സമ്മാനം

ഒരിടത്തു ഒരു പാവം കർഷകൻ ജീവിച്ചിരുന്നു. വീടുകളിൽ പണി ചെയ്തും കൃഷി ചെയ്തുമാണ് അയാൾ ജീവിച്ചിരുന്നത്. സത്യസന്ധൻ ആയ കർഷകനെ നാട്ടുകാർക്കു വളരെ ഇഷ്ടമായിരുന്നു. അധ്വാനിച്ചു കിട്ടുന്ന പൈസയിൽ കുറച്ചു അയാൾ സൂക്ഷിച്ചു വെക്കുമായിരുന്നു. ഇങ്ങനെ സൂക്ഷിച്ചു വെച്ച പൈസ അയാൾ പാവങ്ങൾക്ക് നൽകുമായിരുന്നു. ഒരു ദിവസം ഉച്ചക്ക് കർഷകനും ഭാര്യയും ആഹാരം കഴിക്കാൻ നോക്കുമ്പോൾ ഒരു പ്രായമായ സ്ത്രീ അവിടെ വന്നു. മക്കളെ എനിക്ക് വിശക്കുന്നു എന്തെങ്കിലും ആഹാരം തരുമോ എന്ന് ചോദിച്ചു കർഷകൻ തന്റെ ആഹാരത്തിന്റ പകുതി ആ സ്ത്രീക്കു നൽകി അത് കഴിച്ചിട്ട് അവർ പിന്നെയും ആവശ്യപ്പെട്ടു. കർഷകൻ അയാളുടെ ഭക്ഷണം മുഴുവൻ ആ സ്ത്രീക്കു നൽകി. അവർ ഭക്ഷണം കഴിച്ചിട്ട് അവിടെ നിന്ന് പോയി. വീടിന്റെ അകത്തു ചെന്ന കർഷകൻ അത്ഭുതപ്പെട്ടുപോയി. അവിടെ ഉണ്ടായിരുന്ന പാത്രങ്ങളിൽ നിറയെ രുചിയുള്ള ഭക്ഷണസാധനങ്ങൾ. അവർ ഭക്ഷണം നൽകിയത് വെറുമൊരു വൃദ്ധയ്ക്ക് അല്ല, അതൊരു ദേവത ആയിരുന്നു എന്ന് കർഷകനും മനസ്സിലായി. പിന്നീടവർക്ക് ദിവസം കഴിയുംതോറും ഐശ്വര്യം കൂടി വന്നു. കർഷകൻ സമ്പന്നനായി മാറി. അയാൾ പാവങ്ങളെ ധാരാളം സഹായിച്ചു. അങ്ങനെ അവർ സന്തോഷത്തോടെ ജീവിച്ചു

ദേവു വിനോദ്
7 എ ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ