മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു . കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു പകർച്ചവ്യാധികൾ മിക്കവയും കൊതുക്കിലൂടെ പകരുന്നവയായതിനാൽ കൊതുകിന്റെ വർദ്ധനവ് പലതരം വൈറസുകളും കേരളത്തിൽ പ്രത്യക്ഷപ്പെടാൻ കാരണമായി. പരിസര ശുചിത്വമില്ലായ്മയും വ്യക്തി ശുചിത്വ ക്കുറവും പല രോഗങ്ങൾക്കും കാരണമാകുന്നു. മഞ്ഞപ്പിത്തം , എലിപ്പനി, ഡെങ്കിപ്പനി, കോ വിഡ്19 തുടങ്ങിയ അപകടകാരികളായ രോഗങ്ങൾ ഇന്ന് നമ്മുടെ പ്രദേശത്തുണ്ട്. ഇന്ന് ആഗോളതലത്തിൽ ആശങ്കയുർത്തുന്ന ഒരു പകർച്ചവ്യാധിയാണ് കോവി ഡ്19 . സർക്കാരിന്റെയും ജനങ്ങളുടെയും കൂട്ടായ യജ്ഞത്തിന്റെ ഫലമായി കേരളം ഇന്ന് കൊറോണ വൈറസിന്റെ വ്യാപനത്തിൽ നിന്നും മുക്തി നേടിയിരിക്കുകയാണെന്ന് പറയാം. നമ്മുടെ ജൈവ വൈവിധ്യത്തെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുന്നതിലൂടെ വൈറൽ രോഗങ്ങളെ നിയന്ത്രണ വിധേയമാക്കാനും ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനും കഴിയുമെന്ന് പoനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശുചിത്വമൊരു സംസ്കാരവും ശീലവുമാണ് ഇത് ഓരോ വ്യക്തിയുടെയും സ്വഭാവവും ഘടനയുമായി വളർത്തിയെടുക്കുന്നതിന് പാഠ്യ പദ്ധതിയുടെ ഭാഗമായി സ്‌കൂളിൽ തന്നെ പരിശീലനം നല്കുക, ദൃശ്യ സ്രാവ്യ മാധ്യമങ്ങളിൽ കൂടി ബോധവൽക്കരണം നടത്തുക, വീടുകളിൽ ട്രെയിനെയ്ജ് നിർബന്ധമാക്കുക, ഇത് പരിശോധിക്കുന്നതി നും നിർദേശങ്ങൾ നല്കുന്നതിനും ആരോഗ്യ പ്രവർത്തകരെ ചുമതലപ്പെടുത്തു ക തുടങ്ങിയ പരിഹരമാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. മനുഷ്യന്റെ ശോഭനമായ ഭാവിക്കു മാത്രമല്ല മനുഷ്യ സമൂഹത്തിന്റെ നിലനിൽപ്പിനു തന്നെ പ്രകൃതിയെ പരിപാലിക്കേണ്ടത് ആ വശ്യമാണ്. ജൈവ വൈവിധ്യവും ആവാസ വ്യവസ്ഥയും സംരക്ഷിക്കപ്പെടേണ്ടതാണന്ന ബോധ്യം സമൂഹത്തിന്ന് ഉണ്ടാകേണ്ടതിന് ത്തവശ്യമായ നടപടികൾ കൂട്ടായ പരിശ്രമത്തിലൂടെ വളർത്തിയെടുക്കുക എന്നുള്ളതാണ് കേരളം അഭിമുഖീകരിക്കുന്ന സാമൂഹിക പ്രതിസന്ധികൾക്കുള്ള പരിഹാരം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ