ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/കുഞ്ഞറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞറിവ്

ഒന്നിച്ചു നിൽക്കാം കൂട്ടരേ
ഒന്നിച്ചു നിന്നു പൊരുതാം നമുക്ക്
കൊറോണയെന്ന ഈ മഹാ ഭീതിയെ
നമ്മുടെ മണ്ണിൽ നിന്ന് തുടച്ചുമാറ്റാൻ

പാലിക്കൂ നിങ്ങൾ വ്യക്തി ശുചിത്വം
രക്ഷിക്കൂനിങ്ങൾ ഈ നാടിനെ നാളേക്കായ്
സുരക്ഷയ്ക്കായി നൽകും മുന്നറിയിപ്പുകൾ
അവഗണിക്കരുതേ കൂട്ടരേ നിങ്ങൾ

സുരക്ഷതൻ കവചവുമായി
നമുക്ക് ചുറ്റും നിൽക്കുന്ന നമ്മുടെ
സുരക്ഷാസേനയ്ക്കു നൽകുന്നു ഞാനെൻ
ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്

ജീവൻരാജ് ആർ
ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത