ഒന്നിച്ചു നിൽക്കാം കൂട്ടരേ
ഒന്നിച്ചു നിന്നു പൊരുതാം നമുക്ക്
കൊറോണയെന്ന ഈ മഹാ ഭീതിയെ
നമ്മുടെ മണ്ണിൽ നിന്ന് തുടച്ചുമാറ്റാൻ
പാലിക്കൂ നിങ്ങൾ വ്യക്തി ശുചിത്വം
രക്ഷിക്കൂനിങ്ങൾ ഈ നാടിനെ നാളേക്കായ്
സുരക്ഷയ്ക്കായി നൽകും മുന്നറിയിപ്പുകൾ
അവഗണിക്കരുതേ കൂട്ടരേ നിങ്ങൾ
സുരക്ഷതൻ കവചവുമായി
നമുക്ക് ചുറ്റും നിൽക്കുന്ന നമ്മുടെ
സുരക്ഷാസേനയ്ക്കു നൽകുന്നു ഞാനെൻ
ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്