ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/കൊറോണ ഉത്ഭവവും വ്യാപനവും
കൊറോണ ഉത്ഭവവും വ്യാപനവും
കൊറോണ ആദ്യം സ്ഥിരീകരിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് 2019 നവംബർ 17നാണ്. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ്സുകൾ . സാധാരണ ജലദോഷപ്പനി സിൻഡ്രോം (സാർസ് ) മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS), കോവിഡ് - 19 എന്നിവ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസകോശത്തെ ഇത് ബാധിക്കുന്നു.. ജലദോഷം, ന്യൂമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ( SARS ) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തേയും ബാധിക്കാം. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. ഇവ ശ്വാസകോശത്തെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ . രോഗം ഗുരുതരമായാൽ SARS ന്യുമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അൽപം വ്യത്യസ്തമായ ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസ് ആണ് . സാധാരണ ജലദോഷപ്പനിയെ പോലെ ശ്വാസകോശ നാളിയെയാണ് രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ് , ചുമ , തൊണ്ടവേദന , തലവേദന , പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ . ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും. പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ശരീര സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വൈറസ് സാന്നിധ്യം ഉള്ള ആളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുമ്പോഴോ രോഗം മറ്റേയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ചു പിന്നീട് ആ കൈകൾകൊണ്ട് മൂക്കിലോ, വായിലോ, കണ്ണിലോ തൊട്ടാലും രോഗം പകരും. ഇന്ത്യയിൽ കോവിസ് - 19 ആദ്യമായി സ്ഥിരീകരിച്ചത് 2020 ജനുവരി 30ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ആയിരുന്നു. പിന്നീട് വിദേശത്തു നിന്ന് വന്നവരിലും അവരുമായി സമ്പർക്കപ്പെട്ടവരിലും കൊറോണ സ്ഥിരീകരിക്കാൻ തുടങ്ങി. ഇതിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കന്നതിനായി 2020 മാർച്ച് 22ന് ജനതാ കർഫ്യൂ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതിനായി കൈകളും പാത്രങ്ങളും കൊട്ടുകയും ചെയ്തു. അതിനു ശേഷം 21 ദിവസത്തെ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. ഇന്ത്യ കൊറോണക്കെതിരെ ഒന്നാണ് എന്ന് അറിയിക്കുന്നതിനായി ദീപം തെളിയിച്ചും ടോർച്ചടിച്ചും 9 മിനിറ്റ് നേരം നിന്നു . പണം , പ്രതാപം സ്ഥാനമാനങ്ങൾ എന്നിവയ്ക്ക് മാത്രം പ്രാധാന്യം നൽകിയിരുന്ന മനുഷ്യർ ഇപ്പോൾ ലോകനന്മയ്ക്കായി വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ പ്രാർത്ഥനയിലും മറ്റും മുഴുകിയിരിക്കുന്നു. എത്ര മനോഹരമായ കാഴ്ച !! നിങ്ങൾ ഇല്ലെങ്കിലും എന്റെ ജീവിതത്തിന് എന്റെ സൗന്ദര്യത്തിന് ഒരു ഭംഗവും വരില്ലെന്ന് മനുഷ്യനോട് വിളിച്ചുപറയുകയാണ് പ്രകൃതി. ജാതി - മത - ദേശ-വർഗ്ഗ-സാമ്പത്തിക ഭേദമില്ലാതെ പടർന്നു പിടിക്കുകയാണ് മഹാമാരിയായ കൊറോണ അഥവാ കോവിഡ് - 19. ഇതിനെ തുരത്താനായി ഈ ലോകം മുഴുവനും ഒരുമിച്ച് യത്നിക്കുന്നു. രണ്ട് പ്രളയങ്ങളും നിപ്പ എന്ന മാരക വൈറസ്സും നമ്മെ പല കാര്യങ്ങളും പഠിപ്പിക്കാൻ ശ്രമിച്ചു. എന്നിട്ടും ഭീതിയൊഴിഞ്ഞപ്പോൾ കാര്യങ്ങൾ പഴയപടിയായി. അവയെയൊക്കെ നാം അതിജീവിച്ച പോലെ ഈ മഹാമാരിയിൽ നിന്ന് നമ്മൾ മുക്തരാകും. ഇപ്പോൾ ഒറ്റക്കെട്ടായി നിൽക്കുന്ന ലോകം പിരിഞ്ഞുപോകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. സാമൂഹിക അകലം പാലിച്ച് മനസ്സുകളെ തമ്മിലടുപ്പിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത്. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത്. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ