ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ പഠിക്കാത്ത പാഠങ്ങൾ/പഠിക്കാത്ത പാഠങ്ങൾ
പഠിക്കാത്ത പാഠങ്ങൾ
കൊറോണ കുറവില്ലാതെ തുടരുന്ന, ലോകത്തിൽ മനുഷ്യർ നിസ്സഹായരായ്, മൂകസാക്ഷിയായ്,നിലകൊള്ളുന്നു. പരിഹാരമാർഗങ്ങളില്ലാതെ പഴി- പറഞ്ഞോടുന്നു മനുഷ്യസമൂഹം. കൂട്ടുകുടുംബമായ് നിലകൊണ്ട നമ്മൾ, അണുകുടുംബത്തിനായി വെമ്പൽ കൂട്ടി. വീട്ടിലൊതുങ്ങാൻ അറിയിപ്പ് വന്നപ്പോൾ, കൂട്ടുകുടുംബത്തെയോർത്ത് നെടുവീർപ്പിട്ടു. പഠിക്കില്ല മാനവജാതിയൊരിക്കലും, പഠിക്കല്ല നന്മതൻ പാഠങ്ങളൊന്നും. പ്രളയവും നിപ്പയും ഒഖിയുമെല്ലാം, മനസ്സിലെ നന്മയെ ഇളക്കിവിട്ടെങ്കിലും, പാലം കടന്നപ്പോൾ കൂരായണ ചിന്തകൾ, ഉള്ളിൽ നിന്നറിയാതെ പുറത്തിറങ്ങീടുന്നു. ഒരുമതൻ പാഠങ്ങളോരോന്നായി വന്നപ്പോ- ളറിയാത്തഭാവത്തിൽ നിലകൊണ്ട് നമ്മൾ, ഒത്തൊരുമിക്കാം ഒരുമിച്ച് മുന്നേറാം, ഒരുനവലോകം പടുത്തുയർത്താം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ