വിജനമാവട്ടെ ഈ ബീച്ചുകൾ വിജനമാവട്ടെ ഈ പാർക്കുകൾ വിജനമാവട്ടെ ഈ ബസ്‌സ്റ്റാന്റുകൾ വിജനമാവട്ടെ ഈ റോഡുകളും (2) കൊറോണയെന്നീ ഭീതിയെ തടുക്കാനായി വീട്ടിലിരിക്കുക കൂട്ടുകാരെ കോവിഡെന്നീ ഭീതിയെ തടുക്കാനായി നാട്ടിലിറങ്ങാതിരിക്കുക നാം നമ്മുടെ ജീവന്റെ രക്ഷക്കായ് നമ്മുടെ നാടിന്റെ നന്മക്കായ് നാട്ടിലിറങ്ങി നടക്കാതിരിക്കുക വീട്ടിലിരിക്കുക കൂട്ടുകാരെ ജീവിക്കണം ഇനിയുമീമണ്ണിനായ് ജീവിക്കണം വരും തലമുറക്കായ് ജീവിക്കണം നമ്മളെല്ലാവരും അതിജീവിക്കണം ഈ മഹാമാരിയെ നമ്മുടെ നാടിന്റെ സംരക്ഷണത്തിനായ് വിശ്രമമില്ലാതെ ജോലിചെയ്യും പോലീസുകാർക്കുമാരോഗ്യ പ്രവർത്തകർ- സർക്കാരിനും അഭിനന്ദനങ്ങൾ നമ്മുടെ ജീവന്റെ രക്ഷകരായ് നിദ്രയില്ലാതെ പരിശ്രമിക്കും ഡോക്ടറുമാർക്കും നേഴ്‌സുമാർക്കും സ്നേഹം നിറഞ്ഞൊരഭിനന്ദനം ഈ വേളയിൽ വന്ന നഷ്ടങ്ങളും നമ്മുടെ നാടിന്റെ കോട്ടങ്ങളും ഒത്തൊരുമിച്ച് കൈകോർത്തിടാം നമ്മൾക്ക് തീർത്തീടണം നാടിന്റെ നന്മക്കായ് ജീവിക്കണം ഇനിയുമീമണ്ണിനായ് ജീവിക്കണം വരും തലമുറക്കായ് ജീവിക്കണം നമ്മളെല്ലാവരും അതിജീവിക്കണം ഈ മഹാമാരിയെ അതിജീവിക്കണം ഈ മഹാമാരിയെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത