സഹായം Reading Problems? Click here


എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അതിജീവനം


വിജനമാവട്ടെ ഈ ബീച്ചുകൾ
വിജനമാവട്ടെ ഈ പാർക്കുകൾ
വിജനമാവട്ടെ ഈ ബസ്‌സ്റ്റാന്റുകൾ
വിജനമാവട്ടെ ഈ റോഡുകളും (2)

കൊറോണയെന്നീ ഭീതിയെ തടുക്കാനായി
വീട്ടിലിരിക്കുക കൂട്ടുകാരെ
കോവിഡെന്നീ ഭീതിയെ തടുക്കാനായി
നാട്ടിലിറങ്ങാതിരിക്കുക നാം

നമ്മുടെ ജീവന്റെ രക്ഷക്കായ്
നമ്മുടെ നാടിന്റെ നന്മക്കായ്
നാട്ടിലിറങ്ങി നടക്കാതിരിക്കുക
വീട്ടിലിരിക്കുക കൂട്ടുകാരെ

ജീവിക്കണം ഇനിയുമീമണ്ണിനായ്
ജീവിക്കണം വരും തലമുറക്കായ്
ജീവിക്കണം നമ്മളെല്ലാവരും
അതിജീവിക്കണം ഈ മഹാമാരിയെ

നമ്മുടെ നാടിന്റെ സംരക്ഷണത്തിനായ്
വിശ്രമമില്ലാതെ ജോലിചെയ്യും
പോലീസുകാർക്കുമാരോഗ്യ പ്രവർത്തകർ-
സർക്കാരിനും അഭിനന്ദനങ്ങൾ

നമ്മുടെ ജീവന്റെ രക്ഷകരായ്
നിദ്രയില്ലാതെ പരിശ്രമിക്കും
ഡോക്ടറുമാർക്കും നേഴ്‌സുമാർക്കും
സ്നേഹം നിറഞ്ഞൊരഭിനന്ദനം

ഈ വേളയിൽ വന്ന നഷ്ടങ്ങളും
നമ്മുടെ നാടിന്റെ കോട്ടങ്ങളും
ഒത്തൊരുമിച്ച് കൈകോർത്തിടാം നമ്മൾക്ക്
തീർത്തീടണം നാടിന്റെ നന്മക്കായ്

ജീവിക്കണം ഇനിയുമീമണ്ണിനായ്
ജീവിക്കണം വരും തലമുറക്കായ്
ജീവിക്കണം നമ്മളെല്ലാവരും
അതിജീവിക്കണം ഈ മഹാമാരിയെ
അതിജീവിക്കണം ഈ മഹാമാരിയെ

 


മഹേശ്വർ റ്റി.എം.
9 A, എൻ. എസ്. എസ്. എച്ച്. എസ്. ഈര
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത