ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം അറിവ് നൽകും       <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം അറിവ് നൽകും      


പണ്ട് പണ്ട് ഒരു പുഴയുടെ അരികത്തു ഒരു ചക്കു എന്ന് പറഞ്ഞ കുട്ടിയുണ്ടായിരുന്നു . ആ കുട്ടിക്ക് അമ്മയുണ്ടായിരുന്നില്ല .അച്ഛൻ മാത്രം ഉണ്ടായിരുന്നുള്ളു .അച്ഛൻ പണി കഴിഞ്ഞു വന്ന് മോളെ നല്ല പോലെ നോക്കും .പക്ഷെ ,അവർക്കു സാമ്പത്തികമുണ്ടായിരുന്നില്ല .അന്ന് ഇന്നത്തെപോലെ സ്കൂൾ അവധിയായിരുന്നു .അത് കൊണ്ട് ചക്കു കൂട്ടുകാരോടൊപ്പം കളിക്കാൻ പോകും . രാവിലെ ഭക്ഷണം കഴിഞ്ഞാൽ അവൾ കളിക്കാൻ ഇറങ്ങും .അച്ഛൻ പണിക്കു പോകും .കളി കഴിഞ്ഞാൽ വീട്ടിലേക്കു വരുന്നത് ആറുമണിക്കാണ്. വീട്ടിലേക്കു വന്നിട്ട് കുളിക്കും ,പ്രാർത്ഥിക്കും ,ഭക്ഷണം കഴിക്കും ,കിടന്നുറങ്ങും .അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു .ഒരു ദിവസം ചക്കു വിചാരിച്ചു ,എന്റെ വീടും പരിസരവും ഒരു വൃത്തിയുമില്ലല്ലോ ,എന്റെ കൂട്ടുകാരുടെ വീടും പരിസരവും എന്തൊരു വൃത്തിയാ - - -.എന്നിട്ടു അവൾ അവളുടെ മനസ്സിൽ വിചാരിച്ചു .ഞാൻ ഇന്ന് കളിക്കാൻ പോകുന്നില്ല . ഞാൻ എന്റെ വീടും പരിസരവും വൃത്തിയാക്കാൻ പോവുകയാണ് എന്നും പറഞ്ഞ അവൾ തന്റെ വീടും പരിസരവും വൃത്തിയാക്കി .വൈകുന്നേരം അവളുടെ അച്ഛൻ വീട്ടിലേക്കു വന്നു .വീട്ടിലേക്കു കയറുന്നതിനു മുമ്പ് അവളുടെ അച്ഛൻ ഞെട്ടിപ്പോയി .കാരണം വീടും പരിസരവും നല്ല വൃത്തിയായിരിക്കുന്നു .പിറ്റേദിവസം അവൾ കളിക്കാൻ പോയി .അപ്പോൾ അവളുടെ കൂട്ടുകാർ ചോദിച്ചു ,"നീ എന്താ ഇന്നലെ കളിക്കാൻ വരാതിരുന്നത് ?". അപ്പോൾ അവൾ പറഞ്ഞു , "ഞാൻ എന്റെ വീടും പരിസരവും വൃത്തിയാക്കുകയായിരുന്നത് കൊണ്ടാണ് ഞാൻ കളിക്കാൻ വരാതിരുന്നത്.പിന്നെ ,കൂട്ടുകാരെ ഒരു സന്തോഷ വാർത്തയുണ്ട് .ഇതിനാൽ അച്ഛൻ എനിക്ക് ഒരു ഉടുപ്പ് വാങ്ങി തരാമെന്നു പറഞ്ഞു . കൂട്ടുകാരെ ,ഈ കഥയുടെ ഗുണപാഠം- വീടും പരിസരവും നമ്മൾ വൃത്തിയാക്കണം . അപ്പോൾ നമുക്ക് രോഗങ്ങൾ പിടിക്കില്ല .

ആൻവിയ ജോമി
4 A ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ