ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/ഭയമല്ല ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
എൻെറ പ്രിയ കൂട്ടുകാരേ,

നാം എല്ലാവരും ഇപ്പോൾ കൊറോണ ഭീതിയിൽ വീടിനകത്തായിരിക്കുകയാണല്ലോ. കഴിഞ്ഞ മൂന്നു മാസങ്ങളായി നാം കൊറോണയെന്ന വാക്ക് സ്ഥിരമായി കേൾക്കുന്നുണ്ടല്ലോ. എന്താണ് കൊറോണ ?നിപ്പ പോലുള്ള വൈറസ് കുടുംബത്തിലെ ഒരു പുതിയ അംഗമാണ് കൊറോണ. COVID 19 എന്നാണ് ലോകം അതിനു നൽകിയിരിക്കുന്ന പുതിയ പേര്. ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ഈ രോഗം പട൪ന്നു പിടിച്ചത്. ഇപ്പോൾ ഇത് ലോകം മുഴുവൻ കീഴടക്കികൊണ്ടിരിക്കുകയാണ്. ഈ വൈറസ് വായുവിലൂടെ പകരുന്നതല്ല. പിന്നയോ ,നമ്മുടെ പരസ്പരം സ്പർശനം വഴിയാണ്. കണ്ണ്,മൂക്ക്,വായു ഈ വഴികളിലൂടെ നമ്മുടെ ശരീരത്തിനുള്ളിൽ കടന്നാൽ ഇവൻ ഭീകരനായി മാറും. നമ്മുടെ ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. എന്നാൽ ഇവനെ കൂടുതൽ ഭീകരനാക്കുന്നത് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല എന്നതു തന്നെ. എന്നാൽ ഒന്നു രണ്ടു കാര്യങ്ങളിൽ അവനെ തുരത്തി ഓടിക്കാം.ഒന്നാമതായി കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ,സാനിറ്റെസറോ ഉപയോഗിച്ച് വൃത്തിയാക്കുക.പിന്നെ അനാവശ്യമായി പുറത്തിറങ്ങുകയോ ചെയ്യരുത്. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ആരോഗ്യ പ്രവർത്തകരും,ഭരണാധികരികളും തരുന്ന നി൪ദേശങ്ങൾ ക൪ശനമായി നാം പാലിക്കണം.അങ്ങനെ നമുക്ക് ഈ മഹാമാരിയെ തുരത്തിയോടിക്കാം.

 "രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ സൂക്ഷുക്കുന്നതാണ്.”
  "ഭയമല്ല ജാഗ്രതയാണ് വേണ്ടത്"
ആൻ ലിജോ ബി എസ്
3 ബി ബി എം എൽ പി എസ് വലിയവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത