ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/നാം അതിജീവിക്കും
നാം അതിജീവിക്കും
ലോകം മുഴുവനും കൊറോണ വൈറസ് ഭീതിയിലാണ്. ഈ വൈറസ് ചൈനയിലാണ് ആദ്യം ഉണ്ടായത്. അവിടെ വളരെ അധികം ആളുകൾ മരിച്ചു. പിന്നെ അത് ഇറ്റലിയിലേക്കും ഇന്ത്യയിലേക്കുമെല്ലാം വ്യാപിച്ചു. ഇറ്റലിയിൽ രോഗികൾ കൂടിയപ്പോൾ ചികിത്സാ സൗകര്യങ്ങൾ കുറഞ്ഞു. കേരളത്തിൽ തൃശ്ശൂർ ജില്ലയിലാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിലെ ആദ്യത്തെ കോവ്ഡ് മരണം എറണാകുളം ജില്ലയിൽ ആയിരുന്നു. ജനുവരി 30ന് ആണ് കേരളത്തിൽ ആദ്യം കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇപ്പോൾ കൊറോണ വൈറസ് തടയുന്നതിന് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങുവാൻ അനുവാദമുള്ളു. കേരളത്തിൽ കൊറോണ വ്യാപനം തടയുവാൻ കഴിഞ്ഞത് ആരോഗ്യ വകുപ്പിന്റെയും, പോലീസ് സേനയുടെയും, സന്നദ്ധ പ്രവർത്തകരുടെയും അക്ഷീണ പരിശ്രമം കൊണ്ടാണ്. ചൈനയിലും ഇറ്റലിയിലും അമേരിക്കയിലും വലിയ തോതിൽ ആൾ നാശമുണ്ടായപ്പോഴും കേരളം പിടിച്ചു നിന്നത് സാമൂഹ്യ അകലം പാലിച്ചും, സുരക്ഷിത മാർഗങ്ങൾ അനുവർത്തിച്ച് ആളുകൾ സംയമനം പാലിച്ചതു കൊണ്ടും ആരോഗ്യ മേഖലയിലുള്ളവരുടെ അശ്രാന്ത പരിശ്രമം ഒന്നു കൊണ്ടുമാണ്. ആൾക്കൂട്ടം ഒഴിവാക്കുവാൻ ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്. പരീക്ഷകളെല്ലാം മാറ്റിവച്ചു. എല്ലാം പെട്ടെന്നായിരുന്നതു കൊണ്ട് കൂട്ടുകാരോടൊന്നും പറയാൻ കഴിഞ്ഞില്ല. ഇതുപോലൊരു അവസ്ഥ ആദ്യമായിട്ടാണ്. കേരളം അടുത്തിടെ രണ്ട് പ്രളയങ്ങൾ അതിജീവിച്ചു. ഈ മഹാമാരിയെയും നമ്മൾ ഒന്നിച്ചു പൊരുതി തോൽപ്പിക്കും. നമുക്ക് ഒറ്റക്കെട്ടായി നിന്ന് വിജയത്തിലെത്താം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ