എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല/അക്ഷരവൃക്ഷം/"കോവിഡ് -19"
കോവിഡ് 19
ചൈനയിൽ പടർന്നുകൊണ്ടിരിക്കുന്ന നിമോണിയ പകർച്ച വ്യാധിക്ക് കാരണമായിട്ടുള്ളത് കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. പുതിയ ഇനം വൈറസ് ആയത്കൊണ്ട് തന്നെ വാക്സിനുകളോ ആന്റി വൈറൽ മരുന്നുകളോ നിലവിൽ ലഭ്യമല്ല. ചൈനയിൽ നിന്ന് തിരിച്ചു വന്ന ആളുകൾ വഴി ദക്ഷിണാഫിക്ക, ജപ്പാൻ , അമേരിക്ക, ഫിപൈൻസ്, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ കോറോണവൈറസ് രോഗവും മരണങ്ങളും റിപ്പോർട്ട് ചെയ്ത്കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്നു കേന്ദ്ര ആരോഗ്യമന്ദ്രാലയം അറിയിച്ചു. രോഗലക്ഷണങ്ങൾ ചുമ , ജലദോഷം, തൊണ്ടവേദന,ശ്വാസതടസം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗി തുമ്മുമ്പോഴോ, ചുമക്കുമ്പോഴോ ചിതറി തെറിക്കുന്ന ഉമിനീർ/ സ്രവങ്ങൾ രോഗം പകർത്തും. ആയതിനാൽ എല്ലാവരും തൂവാലകൊണ്ട് മൂക്ക്, വായ മൂടി വെക്കുകയും, കൈകൾ സോയപ്പട്ടു കഴുകുകയും ആവശ്യമില്ലാതെ പുറത്തുപോകാതെ വീട്ടിൽ ഇരുന്നു അറിവുള്ളവർ പറയുന്നതിന് പിന്നാലെ പ്രവർത്തിക്കുക. നമ്മുടെ ഈ കൊച്ചു കേരളത്തെ കോവിഡ് -19 എന്ന മഹാമാരിയിൽ നിന്ന് ചെറുത്തു നിർത്താം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ