എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/അക്ഷരവൃക്ഷം/നമുക്ക് വേണം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് വേണം രോഗപ്രതിരോധം

ഈ കാലഘട്ടത്തിൽ നമുക്ക് അത്യാവശ്യമായി വേണ്ട ഘടകമാണ് രോഗപ്രതിരോധശേഷി . ഇതിനുവേണ്ടി നമുക്ക് ഒരു വാരം തന്നെയുണ്ട് ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം ഏപ്രിൽ മാസത്തെ അവസാനവാരം ആണ് രോഗപ്രതിരോധ വാരം. വാക്സിനേഷ നെക്കുറിച്ചും തടയാൻ ആവുന്ന രോഗങ്ങളെക്കുറിച്ചും ബോധം സൃഷ്ടിക്കാനും പ്രതിരോധന മുറകൾ സാർവത്രികം ആക്കാനും ഉദ്ദേശിച്ചാണ് ഈ ദിനാചരണം.

        വസൂരി ,പ്ലേഗ് ,പോളിയോ  എന്നിവയെല്ലാം ലോകം നേരിട്ട മഹാമാരികൾ ചിലതാണ്. വസൂരിയെ നമ്മൾ പൂർണ്ണമായി തുടച്ചു മാറ്റി. പോളിയോ വിനെ പൂർണ്ണമായി എന്നു പറയാൻ സാധിക്കില്ല . കുത്തിവെപ്പ്, വായിലൂടെ എന്നിങ്ങനെ രണ്ടുതരത്തിലാണ് പോളിയോ കുട്ടികൾക്ക് നൽകുക. ജനിച്ച രണ്ടു നാളിൽ BC G തുടങ്ങി അഞ്ചു വയസ്സു വരെയാണ് പോളിയോ നൽകുക. പ്രതിരോധ കുത്തിവെപ്പ് വളരെ സുരക്ഷിതമാണ് എങ്കിലും ചിലർ സുരക്ഷിതമല്ല എന്ന് തെറ്റിദ്ധരിച്ച് കുത്തിവെപ്പ് എടുക്കാറില്ല.
       H।V aids, Ebola എന്നീ രോഗങ്ങൾക്ക് വാക്സിൻ കണ്ടു പിടിച്ചില്ല  എങ്കിലും 25 മാരക രോഗങ്ങളെ  പ്രതിരോധിക്കാൻ മരുന്ന് ലഭ്യമാണ്. ഇപ്പോൾ നാം കാത്തിരിക്കുന്നത് കൊറോണ എന്ന കൊ വിഡ് 19 നെതിരെ വാക്സിൻ കണ്ടു പിടിക്കാനാണ്. എത്രയും പെട്ടെന്ന്കൊറോണ ക്ക് എതിരെയുള്ള മരുന്ന് മനുഷ്യരാശിക്ക്  കണ്ടുപിടിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. പ്രതിരോധ മുറകൾ അവലംബിക്കുന്നതിനാൽ പ്രതിപക്ഷം 20 മുതൽ 30 വരെ ജീവനുകൾ രക്ഷിക്കാൻ ആകുന്നു എന്ന് കരുതപ്പെടുന്നു എന്നാൽ ശിശുക്കൾക്ക് ഇന്നും പ്രതിരോധ മുറകൾ കൾ അപ്രാപ്യമാണ് പ്രത്യേകിച്ച് ദാരിദ്ര രാജ്യങ്ങളിൽ . ഇന്ത്യയിൽ ശിശുമരണ നിരക്ക് ഏറ്റവും കുറവ് നമ്മുടെ കേരളത്തിലാണ് മിസോറാം, കർണാടക, എന്നീ സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനത്ത് വരുന്നു
          കുട്ടികൾ , പ്രായമായവർ, ഗർഭിണികൾ, എന്നിവർക്കാണ് രോഗപ്രതിരോധശേഷി അത്യാവശ്യം കാരണം അവർക്ക് രോഗം വേഗത്തിൽ പിടിപെടുo
         രോഗപ്രതിരോധ ശേഷി കൂട്ടാൻ വേണ്ടത് നല്ല നല്ല ഭക്ഷണമാണ്. വ്യായാമം ചെയ്യണം എല്ലാത്തിനും ഒരു ക്രമീകരണം വേണം. ശരീരത്തിൽ  വൈറ്റമിൻ, മിനറൽസ്, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവ അത്യാവശ്യമാണ്. പോഷകക്കുറവ് പ്രതിരോധശേഷി കുറയ്ക്കും. പോഷകക്കുറവ് മൂലം അനിമിയ , നൈറ്റ് ബ്ലൈന്ഡ് നസ്സ്, റിക്കറ്റ് എന്നീ രോഗങ്ങൾ ഉണ്ടാകും എന്നാൽ അമിതപോഷണം മൂലം ലം  അമിതഭാരം ഉണ്ടാവുകയും ഇതുമൂലം ഹൃദ്രോഗം വരെ സംഭവിക്കാം ആം.
         ഇന്നത്തെ കാലത്ത് പല മാരകരോഗങ്ങളും വരാൻ കാരണം   ഭക്ഷണ രീതിയാണ് വിഷം തളിച്ച പച്ചക്കറികളും ഫാസ്റ്റ് ഫുഡും പ്രതിരോധശേഷി  കുറക്കാൻ ഉള്ള പ്രധാന കാരണമാണ് . അതുകൊണ്ടുതന്നെ നമ്മൾ എല്ലാവരും ജൈവ പച്ചക്കറികൾ ഉപയോഗിക്കുകയും ഫാസ്റ്റഫുഡ്  പാടെ ഒഴിവാക്കുകയും വേണം

ആരോഗ്യ കേരളം ഐശ്വര്യ കേരളം

ശ്രീനിധി
8 A എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം